November 7, 2024

സർവകലാശാലക്ക് എടുത്ത ഭൂമിക്ക് അരികിൽ രാജി ശിവന് അന്ത്യ വിശ്രമം

Share Now

വിളപ്പിൽശാല

കടക്കെണിയിൽ മുങ്ങി സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയിൽ ജീവിതം അവസാനിപ്പിച്ച സംരംഭകയായ രാജി ശിവന്റെ മൃതദേഹം വൻ  ജനാവലിയുടെ സാനിധ്യത്തിൽ സർക്കാരിന് നൽകിയ ഭൂമിക്കരികിൽ മണ്ണോടു ചേർന്നു .പ്രിയതമയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിലവിളിച്ചു കരയുന്ന ഭർത്താവ് ശിവനും  ഇനി അമ്മ അരികിലില്ല എന്ന വേദന താങ്ങാനാകാതെ നിർമിഴികളുമായി അച്ഛനരികിൽ   രാജിയുടെ പന്ത്രണ്ടു വയസുകാരൻ ശ്രീശരണിന്റെയും അവസ്ഥയിൽ നാടൊന്നടങ്കം തേങ്ങി.  
ഉച്ചത്തിൽ നിലവിളിച്ച് അമ്മയുടെ ചിതയ്ക്ക്തീ  ശ്രീശരൻ തീ കൊളുത്തുമ്പോൾ  ഒപ്പം ജീവിച്ചു കൊതിതീരാത്ത  രാജി  ആറടിമണ്ണിൽ എരിഞ്ഞടങ്ങുന്നത് കണ്ടുനിൽക്കാനാവാതെ ശിവൻ ചിതയ്ക്കരികിൽ കുഴഞ്ഞുവീണു . ഒരു നാടിനെയാകെ നൊമ്പരത്തിലാക്കി ജീവിതത്തോട് പടവെട്ടി ഒടുവിൽ തളർന്നു വീണ     വീട്ടമ്മയും സംരംഭകയുമായ  രാജിയുടെ  മൃതദേഹം സംസ്ക്കരിച്ചു.

വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ഡോ. എപിജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകി സർക്കാർ  പറഞ്ഞു മോഹിപ്പിച്ചു പ്രതീക്ഷ നൽകിയ  പൊന്നും വില  കാത്തിരുന്ന രാജി നൂറ്റി ഇരുപത്തി ഏഴോളം കുടുംബങ്ങളുടെ രക്തസാക്ഷിയാണ്.



വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവൻ്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്സ് & ഇൻ്റർലോക് കമ്പനി ഉടമയുമായ രാജി (47) തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് കമ്പനി വളപ്പിലെ സിമന്റ് ശേഖരിക്കുന്ന  ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. സർവകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കാൻ രാജിയിൽ നിന്ന് ഏറ്റെടുത്ത 23  സെൻ്റ് ഭൂമിക്ക് സർക്കാർ വില നൽകിയില്ല എന്ന് മാത്രമല്ല  ആധാരവും അനുബന്ധ രേഖകളും ഒരു വർഷം മുമ്പ് വാങ്ങുകയും ചെയ്തിരുന്നു. സർക്കാർ ഏറ്റെടുത്ത ഭൂമിയായതിനാൽ മറ്റാർക്കും വിൽക്കാനോ, ബാങ്ക് വായ്പ എടുക്കാനോ ഒന്നും രാജി ഉൾപ്പടെ ഒരു കുടുംബങ്ങൾക്കും സാധിക്കില്ല. പലരും രാജിയെ പോലെ ബാധ്യത ഏറി നിൽക്കുന്നവർ. കാല്യാണത്തിനും ചികിത്സയ്ക്കും ആയി കണ്ടുവച്ചതൊക്കെ ഇപ്പോൾ വെള്ളത്തിലെ വരപോലെയായി.ഭൂമി വിട്ടുനല്കിയവർ മറ്റിടങ്ങളിൽ വീടുവയ്ക്കാൻ  മുൻകൂർ പണം നൽകിയിട്ടുണ്ട്.  കൃഷ്‌ജി ഉപജീവനം കണ്ടവർ ഇതൊക്കെ കളഞ്ഞു. റബ്ബറുകൾ വെട്ടി മാറ്റി എല്ലാം ഇപ്പോൾ തരിശായി.സർക്കാർ ഭൂമി ഏറ്റെടുക്കില്ല എന്ന് വന്നതോടെ  അരക്കോടിയോളം രൂപയുടെ ബാധ്യത തീർക്കാൻ ഒരുവഴിയും കാണാതെ മനം നൊന്ത് രാജി സ്വയം ജീവനൊടുക്കി.

രാജിയുടെ മൃതദേഹം ചൊവാഴ്ച  രാവിലെ മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുവാങ്ങാതെ  ഭർത്താവു ശിവനും നാട്ടുകാരും മാറ്റങ്ട് ഭൂഉടമകളും  നാട്ടുകാരുമടക്കം  നൂറുകണക്കിന് ആളുകൾ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിച്ചു.സർക്കാർ അറിയിപ്പനുസരിച്ചു നൂറു ഏക്കർ സ്ഥലം എടുക്കുമെന്ന ഉറപ്പിൽ  പ്രമാണം കൈപ്പറ്റിയ മുഴുവന്പേരുടെയും വസ്തുവിന് നിശ്ചയിച്ച വിലനല്കണമെന്നും രാജിക്ക് ഉണ്ടായ അനുഭവം ഇനി ഒരാൾക്കും വരാൻ പാടില്ല എന്നും ശിവൻ ഉൾപ്പടെ ആവശ്യം ഉന്നയിച്ചു.ഇതിനു ശേഷം   ഉച്ചയ്ക്ക് 12ന് മൃതദേഹം വൻജനാവലിയുടെ അകമ്പടിയോടെ നെടുങ്കുഴിയിലെ കമ്പനി മുറ്റത്തേക്ക് എത്തിച്ചു.സംസ്ക്കാര ചടങ്ങുകൾ നടന്നു.  

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടി: രാഷ്ട്രപതി
Next post പി ടി തോമസ്സ്: വിമർശനത്തിന്റ കാരിരുമ്പും സൗഹൃദത്തിന്റ പൂമഴയും – പന്തളം സുധാകരൻ.