November 3, 2024

പ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടിവെള്ളം

Share Now

തിരുവനന്തപുരം :- വി കെയര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന രണ്ട് രൂപയ്ക്ക് ഒരു ഗ്ലാസ് കുടിവെള്ളം എന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു സമീപം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കല്ലടനാരായണപിള്ള നിര്‍വ്വഹിച്ചു. പ്രധാനമായും യാത്രക്കാരെ ഉദ്ദേശിച്ചു ചെയ്യുന്ന സ്‌കീം 2 രൂപയ്ക്ക് ഒരു ഗ്ലാസ് കുടിവെള്ളവും 5 രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളവും ലഭിക്കും. എല്ലാ ജില്ലകളിലും പ്രധാനകേന്ദ്രങ്ങളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ അമല്‍ദേവ് ടെക്‌നിക്കല്‍ ടീമിന്റെ മേധാവി എസ്. സുബീഷ് എന്നിവര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡൊമിസിലറി സെന്ററിൽ അഴിമതി ആരോപണം;പരിശോധന നടന്നു
Next post സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്‍ (58)അന്തരിച്ചു