November 4, 2024

ദേശിയ പതാകക്ക് അവഹേളനം.ചിക്കൻ സ്റ്റാളിൽ വൃത്തിഹീനമാക്കിയ നിലയിൽ ദേശിയ പതാക

Share Now

ദേശിയ പതാകയെ അവഹേളിച്ചതായി പരാതി.സംഭവം അറിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല എന്നും ആക്ഷേപം. കാട്ടാക്കട കിള്ളിയിൽ എട്ടിരുത്തി വാർഡിലെ സ്വകാര്യ പാൽ കമ്പനിക്ക് സമീപം പ്രവർത്തിക്കുന്ന ഹലാൽ ചിക്കൻ സ്റ്റാളിൽ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രദർശിപ്പിച്ചതായി ആണ് പരാതി. സ്റ്റാളിൽ കമ്പി അഴിയിൽ ആണ് പതാക വിരിച്ചു കെട്ടിരിക്കുന്നത്. പതാകയിൽ അഴക്കും കറകളും പുരണ്ടിട്ടുണ്ട്. കൈതുടക്കാൻ ഉപയോഗിക്കാൻ ആണ് ഇത്തരത്തിൽ കെട്ടിയിരിക്കുന്നത് എന്നും പരാതിയുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ഇതിന്റെ ചിത്രങ്ങളും വീഡിയോ സഹിതം കാട്ടാക്കട പോലീസ് ഉദ്യോഗസ്ഥർക്ക് വാട്ട്സ് ആപ്പിൽ കൈമാറിയിരുന്നു. സംഭവം അറിഞ്ഞു അന്വേഷിച്ചു പോകുമ്പോൾ പതാക കാണാനില്ലായിരുന്നു എന്നാണ് പിന്നീട് പോലീസ് പറയുന്നത് എന്നു പരാതിക്കാരൻ പറയുന്നു. എന്നാൽ വിവരം കിട്ടിയ ഉടനെ ചിക്കൻ സ്റ്റാൾ ഉടമക്ക് രഹസ്യ വിവരം നൽകി പതാക അഴിപ്പിച്ചു എന്നു സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചു വിമർശനം ഉയരുന്നുണ്ട്.എന്തായാലും ഇതു സംബന്ധിച്ചു നേരിട്ട് പരാതി ലഭിക്കുകയോ ഇത്തരത്തിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;
Next post വിദ്യാർത്ഥിനി കെ എസ് ആർ റ്റി സി ബസിൽ നിന്നും തെറിച്ചു വീണു.