സ്മാരകങ്ങളും കൊടിമരങ്ങളും നശിപ്പിച്ചു; സി പി എം ഡിവൈഎഫ് ഐ – ബിജെപി പ്രകടനം
കാട്ടാക്കട :
കാട്ടാക്കടയിൽ ബിജെപി, സിപിഎം ഡി.വൈ.എഫ്.ഐ പ്രകടനം . പൂവച്ചൽ
പഞ്ചായത്തിൽ വ്യാപകമായി ഇരു കൂട്ടരുടെയും സ്മാരകങ്ങളും കൊടിമരങ്ങളും
നശിപ്പിച്ചതുമായി ബന്ധപെട്ടു ആണ് വെള്ളിയാഴ്ച ആറര മണിയോടെ ഇരുകൂട്ടരും
പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തിയത്. കാട്ടാക്കട പൂവച്ചൽ
നക്രംച്ചിറയിൽ ആണ് പ്രകടനവും ധർണ്ണയും നടത്തിയത്.ഇവിടെ പൊലീസ്
ഇരുകൂട്ടരുടെയുംതടഞ്ഞു.
. പുന്നാംകരിക്കകത്തു നിന്നും ആരംഭിച്ച ബിജെപി പ്രകടനം നക്രംച്ചിറ
അഴിക്കൽ പുതിയറോഡിൽ പൊലീസ് തടഞ്ഞു. സി പി എം ഡി വൈ എഫ്
പ്രവർത്തകരുടെ പ്രകടനം നക്രംച്ചിറ ജങ്ഷനിൽ രക്സ്തസാക്ഷി സ്മാരകത്തി നു
സമീപമെത്തി പ്രതിഷേധിച്ചു.
കാട്ടാക്കട, വിളപ്പിൽശാല,മലയിൻകീഴ് , നെയ്യാർഡാം,ആര്യനാട് പൊലീസ്
സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു. കാട്ടാക്കട ഡി വൈ എസ് പി
പ്രശാന്ത്,നെയ്യാറ്റിൻകര ഡി വൈ എസ് പി ദിനരാജ് , എന്നിവരുടെ
നേതൃത്വത്തിൽ ആണ് പൊലീസ് ക്യാമ്പ് ചെയ്യുന്നത്. ഡി.വൈ.എഫ്.ഐ സ്ഥാപിച്ച
രക്തസാക്ഷി സ്മാരകങ്ങളും കൊടിമരങ്ങളും തകർത്തതിൽ പ്രതിഷേധിച്ച്
ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത് .ബിജെപിയുടെ കൊടിമരങ്ങൾ
വ്യാപകാമായി നശിപ്പിച്ചു എന്നൊരോപിച്ചാണ് ബിജെപിയുടെ പ്രകടനം. രണ്ടു
മണിക്കൂറോളം നടന്ന പ്രകടന ശേഷം പൊലീസ് പ്രകടനക്കാരെ
പിരിച്ചുവിട്ടു.പ്രകടനത്തിനിടെ അതുവഴി വന്ന വാഹനങ്ങൾ പൊലീസ്
കടത്തിവിട്ടു എന്നതും പ്രതിഷേധമുണ്ടായി ഇവരെ പിന്നീട് പൊലിസ്
അനുനയിപ്പിച്ചു.സംഘർഷ സാധ്യത കണക്കിലെടുത്തു രാത്രിയും പോലീസ്
സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നു.