November 7, 2024

കോൺഗ്രസ് ആരുടെയും ഔദാര്യം സ്വീകരിച്ച് അധികാരത്തിനില്ല .പാലോട് രവി

Share Now

ജനം പോളിംഗ് ബൂത്തിലെത്തി ബാലറ്റിലൂടെ ഭരിക്കാനുള്ള ഭൂരിപക്ഷം നൽകുന്ന കാലത്തു മാത്രമേ പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതി ഉണ്ടാവുകയുള്ളൂ എന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും, കേന്ദ്രത്തിലും, സംസ്ഥാനത്തും ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബിജെപിയുമായി കൂട്ടുചേർന്ന് ഭരണസമിതി ഉണ്ടാക്കുന്നു എന്ന ഇടതുപക്ഷ പ്രചാരണം പഞ്ചായത്തിലെ അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും മറയ്ക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ നെറികെട്ട ഭരണത്തിനെതിരെ ജനഹിതത്തിനൊത്ത് ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് ഇനിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവച്ചൽ ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യ ദാസ് പൊന്നെടുത്ത കുഴിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി സെക്രട്ടറി അഡ്വ. ബി ആർ എം ഷഫീർ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി ആർ ഉദയകുമാർ,എ.എസ് ഇർഷാദ്, ആർ അനൂപ് കുമാർ, യൂ. ബി. അജിലാഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസിനെ ഉപയോഗിച്ച് സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ അനുവധിക്കില്ല: ഉമ്മൻ ചാണ്ടി
Next post കളിസ്ഥലം ഇനി ഫൺട്യൂറ. തലസ്ഥാനത്തെ ലുലു മാളിൽ