November 9, 2024

കോവി ഷീൽസ് ഇജക്ഷൻ എടുത്ത സംഭവത്തിൽ ബിജെപിപ്രതിഷേധം നടത്തി

Share Now

ആര്യനാട്: ആര്യനാട് സി.എച്ച്.സി.യിൽ ടി.ടി ഇൻജക്ഷന് പകരം കോവി ഷീൽസ് ഇജക്ഷൻ എടുത്ത സംഭവത്തിൽ ബിജെപി ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പ്രവർത്ത കർ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തി.വ്യാഴാഴ്ച രാത്രി 10 മണിയോടെ സംഭവം പുറത്തറിഞ്ഞതോടെയാണ് പ്രവർത്തകർ പ്രതിഷേധമുയായി ആശുപത്രിക്ക് മുന്നിൽ എത്തിയത്. രാത്രി 9.30തോടെ ഇൻജക്ഷൻ എടുത്ത കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ കുട്ടികള രക്ഷിതാക്കൾ ആര്യനാട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു’ പ്രതിഷേധത്തെ തുടർന്ന് കുട്ടികളെ രാത്രി 10.45 ഓടെ മെഡിക്കൽ കോളെജ് ആശുപത്രിയിലേയ്ക്ക് മാറ്റി.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പുതുക്കുളങ്ങര അനിൽ കുമാർ, എം.പ്രശാന്ത് ‘സണ്ടി.എം.എസ്, ഇറവൂർ അജി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കുട്ടികളെ ആശുപത്രിയിലേയ്ക്ക് മാറ്റിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.സംഭവത്തിന് ഉത്തരവാദികൾക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 15 വയസ്സുകാരികളായ വിദ്യാർത്ഥിനികൾക്ക് ആശുപത്രി അധികൃതർ നൽകിയത് കോവിഷീൽഡ് വാക്സിൻ
Next post ഉണർവ്വ് 2021: മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു