November 9, 2024

Warning: sprintf(): Too few arguments in /home/worldnet/public_html/thekeralatimes.com/wp-content/themes/newsfort/assets/lib/breadcrumbs/breadcrumbs.php on line 252

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്‍ (58)അന്തരിച്ചു

Share Now

.

പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു.സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി 1963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടിവെള്ളം
Next post കാട്ടാക്കടയിൽ റസ്റ്റ് ഹൗസ് യാഥാർഥ്യം ആകുന്നു