സ്പിരിറ്റും വെള്ളവും കളറും ചേർത്ത മിശ്രിതവും സാനിറ്റൈസ്ർ എന്ന പേരിൽ സുലഭമെന്നു ആക്ഷേപം.
വിളപ്പിൽശാല:
ഗ്രാമീണ മേഖല കേന്ദ്രീകരിച്ചു സാനിറ്റൈസ്ർ മദ്യത്തിന് പകരമായി ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്നുണ്ട്.ലോക്ക് ഡൗണ് സമയത്തും ബെവ്കോ ആപ്പ് നിർബന്ധമാക്കിയ സമയത്തുമാണ് മദ്യപന്മാർ സാനിറ്റൈസ്ർ പരീക്ഷണം തുടങ്ങിയത്.മോഹനൻ നായരെ കൂടാതെ ആഴ്ചകൾക്ക് മുൻപ് നടന്ന രണ്ടു മരണവും സാനിറ്റൈസ്ർ ഉപയോഗം മൂലമാണെന്ന് വിവരമുണ്ട്.പോലീസ് ഈ സംഭവത്തോടെ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്.
കോവിഡ് വ്യാപനത്തോടെ അവശ്യ വസ്തുവായി മാറിയ സാനിറ്റൈസ്ർ ദുരുപയോഗം ഏറുകയാണ്. ആദ്യം ഇറങ്ങിയ സാനിറ്റൈസ്ർ പലതും മദ്യത്തിന്റെ രൂക്ഷ ഗന്ധം ഉള്ളവയായിരുന്നു.സ്‌പിരിറ്റ് ചേർന്ന സാനിറ്റൈസ്ർ എല്ലായിടത്തും സുലഭമായതോടെ ആപ്പിന് പുറകെ സമയം കളയാതെ മെഡിക്കൽ സ്റ്റോറിലും സ്റ്റേഷനറി,മാർജിൻ ഫ്രീ ഷോപ്പുകളിലേക്കും ആളുകൾ പാച്ചിലായിരുന്നു.പേയാട്
കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ പുലർച്ചെ
തുറക്കാറുണ്ട്. പലപ്പോഴും ബെവ്‌കോ സമാനമായ തിരക്കാണ് ഇവിടങ്ങളിൽ സാനിറ്റൈസ്ർ വാങ്ങാൻ എന്നാണ്
പ്രദേശവാസികൾ പറയുന്നത്. .മെഡിക്കൽ സ്റ്റോറുകളിലും തെരുവോരങ്ങളിലും വരെ വ്യാപകമായി
അംഗീരാരമുള്ളതും ഇല്ലാത്തതുമായ വിവിധ ബ്രാന്റുകളിലുള്ള സാനിറ്റൈസർ വില്പന
നടക്കുന്നുണ്ട്.സാനിറ്റൈസറിൽ വെള്ളം ചേർത്ത് സേവിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്.25 രൂപ മുതൽ ഇവ ലഭിക്കും എന്നത് ഇവർക്ക് അനുഗ്രഹമാണ്. അതേ സമയം സാനിറ്റൈസറിന്റെ മറവിൽ
സ്പിരിറ്റിൽ വെള്ളവും കളറും കലർത്തിയും വിൽപ്പന നടത്തുന്ന സംഘവും സജീവമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.