November 2, 2024

സ്‌കൂട്ടർ ബസിനു പിന്നിൽ ഇടിച്ചു കയറി അച്ഛനും മകനും മരിച്ചു.

Share Now


തിരുവനന്തപുരം : സ്‌കൂട്ടർ ബസിനു പിന്നിൽ ഇടിച്ചു കയറി അച്ഛനും മകനും മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിന് സമീപമാണ് ഉച്ചയ്ക്ക് ഒരു മണിയോടെ കെ എസ് ആർ ടി സി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടമുണ്ടായത്.സ്കൂട്ടർ യാത്രികരായ തൃശൂർ പാഴായി നെന്മകരി സ്വദേശിയും ഇപ്പോൾ ബാലരാമപുരം മുടവൂർ പാറയിൽ താമസവുമുള്ള രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്.അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റിയ രാജേഷിന്റെ ഭാര്യ സുജിതയെമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .അപകടത്തിൽ ഗുരുതമായി പരിക്കുപറ്റിയ അച്ചനും മകനും ആശുപത്രിയിൽ എത്തുന്നതിന് മുന്നേ മരണപ്പെട്ടു.

കിളിമാനൂരിലുള്ള സുഹൃത്തായ ആദർശിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.
ബൈപ്പാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്റെ പുറകിലാണ് കുടുംബം സഞ്ചരിയിരുന്ന സ്കൂട്ടർ ഇടിച്ചുകയറിയത്.എങ്ങനെയാണു അപകടം സംഭവിച്ചത് എന്ന് വ്യക്തതയില്ല .
ഫാബ്രിക്കേഷനുമായ് ബന്ധപ്പെട്ട സിറ്റി ബോണ്ട് എന്ന കമ്പനിയിലെ എക്സിക്യൂട്ടിവ് ആയി ജോലിനോക്കി വന്നിരുന്നയാളാണ് രാജേഷ് . തുമ്പ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു
Next post കെ ആർ നാരായണൻ പ്രത്യാശയുടെ പാഠപുസ്തകം: സ്പീക്കർ എം ബി രാജേഷ്