November 9, 2024

മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊന്നു.

Share Now

നേമം: മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊന്നു.വെള്ളായണി കാരയ്ക്കാ മണ്ഡപം സെൻറ് ആൻറണീസ് പള്ളിക്ക് സമീപം സെൻ്റിൽമെൻ്റ് കോളനിയിൽ വാടകക്ക് താമസിക്കുന്ന എലിയാസ് (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ക്ലീറ്റസ് (52)നെ സംഭവത്തെ തുടർന്ന് നേമം പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

തടി കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് കിടന്ന എലിയാസിനെ നാട്ടുകാർ അറിയിച്ചതാനുസരിച്ചു പോലിസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല –

രാത്രിയിൽ ശബ്ദം കേട്ട് നാട്ട്കാർ വിവരം പോലിസിൽ അറിയിക്കുയായിരുന്നു. അച്ഛനും മകനും കഴിഞ്ഞ ഒരു വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മിക്ക ദിവസം ഇരുവരും മദ്യപിച്ച് വഴക്ക് ഉണ്ടാക്കുക പതിവായിരുന്നു.പലപ്പോഴും നാട്ടുകാർ തന്നെ വിവരം അറിയിച്ച പോലിസ് എത്തി ഇവരെ അനുനയിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വപ്ന സുരേഷ് മോചിതയായി.എല്ലാ കേസുകൾക്കും ജാമ്യം
Next post സഞ്ചരിക്കുന്ന റേഷൻകട: ക്വട്ടേഷൻ ക്ഷണിച്ചു