November 7, 2024

ഉടമ അറിയാതെ റബർ മരം വിൽക്കുന്ന വിരുതൻ പിടിയിൽ.

Share Now

വിളപ്പിൽശാല:വസ്തു ഉടമകൾ അറിയാതെ റബർമരങ്ങൾ വിൽപന ചെയ്യുന്ന കവർച്ച കേസിലെ ഉൾപ്പടെ പ്രതിയായ പനവൂർ വെള്ളാംകുടി സി.സി.ഹൗസിൽ സി.സി.നൗഷാദ് (44) നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല സ്വദേശികളായ സ്മിത, വസന്തകുമാരി എന്നിവരുടെ നെടുംകുഴി കണികാണുംപാറയിലെ ഒന്നര ഏക്കർ പുരയിടത്തിൽ നിന്ന റബർമരങ്ങളാണ് അരുവിക്കര മൈലം കിഴക്കേക്കര തടത്തരികത്ത് വീട്ടിൽ ടൈറ്റസിന് മുറിച്ചു മാറ്റുന്നതിനായി പണം വാങ്ങി വിറ്റത്. മരങ്ങളുടെ വിലയായി 1.60 ലക്ഷം രൂപയാണ് ഇയാൾ ടൈറ്റസിൽ നിന്ന് കൈപ്പറ്റിയത്. കഴിഞ്ഞ ദിവസം മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങിയപ്പോഴാണ് വസ്തു ഉടമകൾ കാര്യം അറിയുന്നത്.തുടർന്ന് ഇവരെത്തി ടൈറ്റസിനോട് നിജ സ്ഥിതി ബോധ്യപ്പെടുത്തുകയും ടൈറ്റസ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സമാനരീതിയിൽ ഇയാൾ പലരെയും കബളിപ്പിച്ച് പണം തട്ടിയതായി പൊലീസ് പറഞ്ഞു. പണം നേരിട്ടു കൈപ്പറ്റുന്നതിനാൽ ഇരയാകുന്നവർ പോലീസിൽ പരാതി നൽകിയാലും തെളിവില്ലാത്തതിനാൽ തട്ടിപ്പുകാർ രക്ഷപ്പെടുകയായിരുന്നു പതിവ്.എന്നാൽ ടൈറ്റസിന്റെ പരാതിയിൽ വിളപ്പിൽശാല പോലീസ് സി സി ടിവി ദൃശ്യങ്ങളും മൊബൈൽ രേഖകളും പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് നൗഷാദ് കുടുങ്ങിയത്. മരം മുറിപ്പുകാരെയാണ് ഇയാൾ സ്ഥിരമായി കബളിപ്പിക്കുന്നത്.വസ്തു ഉടമകൾക്ക് കാര്യമായ നഷ്ട്ടം സംഭവിക്കാറില്ല.മരം മുറിക്കാൻ എത്തുമ്പോൾ ഉടമകൾ എത്തുന്നതോടെ മുറിച്ച മരങ്ങളുടെ നഷ്ട്ടം കൂടെ ഉടമക്ക് നൽകിയാണ് മരം മുറിപ്പുകാർ പ്രശ്നം ഒത്തുതീർപ്പാക്കുന്നത്.ഇതോടെ ഉടമകൾക്ക് പരാതി ഇല്ലാതാകും.ഈ നഷ്ട്ടം കൂടെ സഹിക്കേണ്ടി വരുന്നത് മരം മുറിപ്പുകാരാണ്. വിളപ്പിൽശാല കൂടാതെ നെടുമങ്ങാട്,വിതുര,ആറ്റിങ്ങൽ,തുടങ്ങി ജില്ലയിൽ അനവധിപേരാണ് കബളിപ്പിക്കലിനു ഇരയായിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒന്നാം റാങ്ക് നേട്ടത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹാദരം
Next post സ്വപ്ന സുരേഷ് മോചിതയായി.എല്ലാ കേസുകൾക്കും ജാമ്യം