November 9, 2024

കനത്തമഴയിൽ മണ്ണിടിഞ്ഞ് മരങ്ങൾ ഉൾപ്പടെ റോഡിലേക്ക് പതിച്ചു.ആളപായം വഴിമാറിയത് തലനാരിഴയ്ക്ക്.

Share Now

കള്ളിക്കാട്:
കനത്ത മഴയിൽ  മണ്ണിടിഞ്ഞ്  മരങ്ങൾ ഉൾപ്പടെ റോഡിലേക്ക് പതിച്ചു അപകടം.  ഗതാഗത തടസ്സം ഒഴികെ മറ്റു അനിഷ്ട സംഭവങ്ങൾ ഇല്ല.കള്ളിക്കാട് തേവങ്കോട് വണ്ടികട ജങ്ഷനിൽ ആയിരുന്നു അപകടം.ഉച്ചയോടെ പെയ്ത കനത്ത മഴയാണ് 12 അടിയോളം പൊക്കത്തിൽ നിന്നും മണ്ണിടിഞ്ഞു റോഡിലേക്ക് പതിച്ചത് ഇതോടൊപ്പം ഇവിടെ നിന്ന മരങ്ങളും വൈദ്യുതി കമ്പിക്ക് മുകളിലൂടെ റോഡിനു കുറുകെ വീഴുകയായിരുന്നു.കനത്ത മഴ ആയതിനാൽ ഈ സമയം വഴിയാത്രക്കാർ കുറവായിരുന്നു. ഇരുചക്ര വാഹനങ്ങൾ കടന്നു പോയതിനു പിന്നാലെ ആയിരുന്നു മണ്ണും മരങ്ങളുമായി നിലംപൊത്തിയത്.

സംഭവം അറിഞ്ഞു കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും തുടർന്ന് കെ എസ് ഈ ബി അധികൃതരും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിച്ചു.ഇപ്പോൾ അപകടം ഉണ്ടായ സ്ഥലത്തു നിന്നു ഇനിയും അപകടം ഉണ്ടായേക്കാം എന്നതിനാൽ ഏഴോളം മരങ്ങളും മുൻകരുതൽ എന്ന നിലക്ക് മുറിച്ചു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബണ്ട് തകർന്നു കൃഷി നാശം.നശിച്ചത് കാൽ നൂറ്റാണ്ടിനു ശേഷം കൃഷിയിറക്കിയ ഇടത്തിൽ
Next post ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് സിനിമാ തിയേറ്ററിൽ പ്രവേശിക്കാം