യുവാവിന്റെ ആത്മഹത്യയ്ക്കു പ്രേരണ; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍
വിളപ്പില്‍ശാല: യുവാവിന്റെ ആത്മഹത്യയില്‍ പ്രേരണാകുറ്റത്തിന് ഭാര്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ.വിഷ്ണു(30)വിനെ ശ്രീകാര്യത്തു നിന്നും വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടായിരത്തി പത്തൊൻപതിൽ മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി(35)ന്റെ ആത്മഹത്യയില്‍ പ്രേരണാകുറ്റം ചുമത്തിയാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തത്.ശിവപ്രസാദിന്റെ മരണത്തിനു ഉത്തരവാദികൾ ഭാര്യ അഖിലയും കാമുകൻ വിഷ്ണുവും ആണെന്ന് ശിവപ്രസാദ് ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയിൽ എഴുതി വച്ചിരുന്നു. സംഭവ ശേഷം ഇരുവരും ഒളിവില്പോയിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
2019-സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ആണ് കണ്ടത്. ശിവപ്രസാദിന്റെ ഭാര്യ അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്നു ഇവിടെ ഡ്രൈവർ ആയ വിഷ്ണുവുമായി അഖില അടുത്തു.ഇടക്ക് വീട്ടിൽ വരാറുള്ള വിഷ്ണു അകന്ന ബന്ധുവാണെന്ന് അഖില ശിവപ്രസാദിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ ഇയാള്‍ക്ക് അമിത സ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.എന്നാൽ അഖിലയും വിഷ്ണുവും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് വിഷ്ണു വീഡിയൊ ചിത്രീകരിച്ചിരുന്നത് പുറത്താകുകയും ശിവപ്രസാദ് ഈ വീഡിയോ കാണുകയും ചെയ്തു. പ്രണയിച്ചു താൻ വിവാഹം കഴിച്ച അഖിലയിൽ നിന്നും ഇത്തരത്തിൽ ഉണ്ടായ അനുഭവം ശിവപ്രസാദിനെ ആകെ തളർത്തുകയും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നു എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശിവപ്രസാദ് തൂങ്ങി മരിച്ച മുറിയിലെ ചുമരില്‍ മരണത്തിന് ഉത്തരവാദി വിഷ്ണുവും അഖിലയും എന്ന് എഴുതി വച്ചിരുന്നതായും പോലീസ് പറഞ്ഞു.സംഭവ ശേഷം ഒളിവിൽ പോയ ഇരുവരും രണ്ടിടത്തും താമസിക്കുകയും രഹസ്യമായി ബന്ധം തുടരുകയും ചെയ്തിരുന്നു.കേസ്സില്‍ രണ്ടാം പ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ശ്രീകാര്യത്തുള്ള അഖിലയുടെ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പൊലീസവിടെയെത്തി പിടികൂടിയത്. കേസ്സിലെ ഒന്നാം പ്രതിയായ അഖില ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ ഇവരെ കസ്റ്റഡിയിൽ എടുക്കാനായില്ല എന്നുംപൊലീസ് പറഞ്ഞു. വിളപ്പില്‍ശാല സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.സുരേഷ്‌കുമാര്‍, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.