November 8, 2024

മുക്കുപണ്ടം പണയം വച്ച യുവാക്കളെ ഉടമ തടഞ്ഞു വച്ച് പൊലീസിന് കൈമാറി.

Share Now

ഗ്രാമീണ മേഖലകളിൽ വ്യാജ ഉരുപ്പടി പണയം വച്ച് ലക്ഷങ്ങൾ തട്ടിയതായി സൂചന.

കുറ്റിച്ചൽ: സ്വർണ്ണ പണയ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ ഉടമ കയ്യോടെ തടഞ്ഞു വച്ച് പൊലീസിന് കൈമാറി. കുറ്റിച്ചൽ, കോട്ടൂർ സ്വദേശികളായ ബിനു , വിനോദ് എന്നിവരാണ് തട്ടിപ്പുമായി കുറ്റിച്ചൽ ദേവി ഫൈനാന്സിൽ എത്തിയത്.മുൻപും ഇവർ പണയം വച്ച ഉരുപ്പടിയിൽ സംശയം തോന്നിയിരുന്നു. തുടർന്ന് കടയുടമ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.ശേഷം ചൊവാഴ്ച നാലുമണിയോടെ ബിനുവും വിനോദമായിപന്ത്രണ്ട് ഗ്രാം വരുന്ന വ്യാജ സ്വർണ്ണ വളയുമായി എത്തി ഇടപാട് നടക്കുന്നതിനിടെ വ്യാജ സ്വർണ്ണം ആണെന്ന് ഉറപ്പിച്ച ഉടമ ബിജു സമീപത്തുള്ള മറ്റു പണമിടപാട് സ്ഥാപന ഉടമകളെയും നാട്ടുകാരെയും വിളിച്ചു വരുത്തി ശേഷം ഇരുവരെയും തടഞ്ഞു വച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.കമ്പി വളയുണ്ടാക്കി അതിൽ സ്വർണ്ണം പൂശി 916 മുദ്രയും പതിപ്പിച്ചു 12 ഗ്രാം വീതം തൂക്കം ഉറപ്പിച്ചാണ് ഇവർ പണമിടപാട് സ്ഥാപനത്തെ സംഗിക്കുന്നത്..ഒറ്റ നോട്ടത്തിൽ സംശയം തോന്നാത്ത സ്ഥാപന ഉടമകൾ ഇവ തൂക്കി വില നൽകും .ഒരിക്കൽ പണയം വച്ച ഉരുപ്പടികൾ ഇവർ തിരിച്ചെടുക്കാൻ എത്താറില്ല. കുറ്റിച്ചലിലെ തന്നെ അഞ്ചിലധികം പണമിടപാട് സ്ഥാപനങ്ങളിലും സമാന രീതിയിൽ ഒന്നിലധികം വളകൾ പണയം നൽകി ഇവർ തുക തട്ടി എടുത്തതായും വിവരമുണ്ട്. ദേവി ഫൈനാന്സിൽ തന്നെ നാല് വളകൾ പണയം വച്ചിരുന്നു.യഥാർത്ഥ സ്വർണ്ണവും മുൻപ് പ്രതികൾ പണയം വയ്ക്കുകയും തിരികെ കൈപ്പറ്റുകയും ചെയ്തിരുന്നു. കുറ്റിച്ചൽ പഞ്ചായത്തിൽ കാരിയോട്,കോട്ടൂർ,തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.സമാന രീതിയിൽ മറ്റെവിടെയെങ്കിലും ഇവർ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചും ഇവർക്കൊപ്പം കൂടുതൽപേർ ഉണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. ഉടമയിൽ നിന്നും മൊഴി രക്ഷപ്പെടുത്തി പോലീസ് കേസ് റെജിസ്റ്റർ ചെയ്ത. പ്രതികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇ- മൊബിലിറ്റി പദ്ധതിയില്‍ നിന്നു സര്‍ക്കാർ വീണ്ടും പിന്മാറിയത് ക്രമക്കേടുകള്‍ കണ്ടുപിടിച്ചതിലെ ജാള്യം മറയ്ക്കാന്‍ – രമേശ് ചെന്നിത്തല.
Next post തിരുവനന്തപുരം കാരൻ പുതിയ നാവികസേനാ മേധാവി