November 3, 2024

ബൈപാസിലൂടെ ഗതാഗതമില്ല; സർവീസ് റോഡിലൂടെ യാത്ര ദുസ്സഹം.

Share Now


തിരുവനന്തപുരം:മുട്ടത്തറ ബൈപ്പാസിൽ മേൽപാലത്തിന് അടിയിലെ ഡ്രൈനേജ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് പാലത്തിന്റെ ഇന്റർലോക്ക് താങ്ങിന് ഇടയിലൂടെ ഡ്രൈനേജ് വെള്ളം ഒഴുകി ഇറങ്ങുന്നു. ഈ ഭാഗം ഇടിഞ്ഞു താഴുമെന്ന ഭയത്താൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി മുട്ടത്തറ – ഈഞ്ചക്കൽ ബൈപാസ് റോഡ് അടച്ചിരിക്കുകയാണ്. അതിനാൽ വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് പോകുന്നത്. സർവീസ് റോഡിലെ മാലിന്യ കൂമ്പാരവും മഴയിൽ ഇവ ചീഞ്ഞു നാറുന്നതും അനധികൃത പാർക്കിങ്ങും ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമാക്കുകയാണ്. സർവീസ് റോഡയിലെ മാലിന്യ നിക്ഷേപം തടയാൻ നടപടികൾ ഒന്നും അധികൃതർ കൈകൊണ്ടിട്ടില്ല. സമീപത്തെ കടകളിൽ സി.സി.ടി.വി ക്യാമറകൾ ഉണ്ടെങ്കിലും ഇത് പരിശോധിച്ചു നടപടി എടുക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇപ്പോൾ ഈ ക്യാമറകൾക്ക് മുന്നിലും മാലിന്യം കൊണ്ട് തള്ളുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം.
Next post വെയിറ്റിങ് ഷെഡിൽ ബസ് ഇടിച്ചു അപകടം കുട്ടികൾക്ക് പരിക്ക്