November 4, 2024

ബിച്ചുതിരുമല അന്തരിച്ചു

Share Now

മലയാള സിനിമ ശാഖക്ക് എണ്ണമറ്റ ഗാനങ്ങൾക്ക് അക്ഷരങ്ങൾ പകർന്ന ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. പ്രണയ സിനിമാകാവ്യങ്ങളിലൂടെ യുവ മനസുകളെയും സംഗീതാസ്വാദകരെയും തന്റെ തന്റെ രചനാവൈഭവത്തിലൂടെ പിടിച്ചിരുത്തിയ ഗാനരചയിതാവാണ്‌ ബിച്ചു തിരുമല. ചരിത്രപരവും പൗരാണികവും സാംസ്ക്കാരികവുമായ ചിന്തകൾ വരികളിൽ ആവാഹിച്ചു പ്രതിഫലിപ്പിക്കാൻ ബിച്ചു തിരുമലയ്ക്ക് അന്യാദൃശ്യമായൊരു കഴിവ് തന്നെയുണ്ട്. കാല്പനികതയും പഴംചൊല്ലുകളും മിത്തുകളും നാട്ട് ഭാഷകളുമെല്ലാം അദ്ദേഹത്തിന്റെ പല ഗാനങ്ങളിലും കാണാം. ഹാസ്യരസ പ്രധാനമായ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
പ്രണയരതിയിൽ തീർത്ത മനോഹര ഗാന ശിൽപ്പങ്ങൾ മലയാള സിനിമാ ഗാനശാഖയ്ക്ക് അദ്ദേഹം നൽകിയിട്ടുണ്ട്. ബിച്ചു തിരുമലയുടെ രചന നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ രചനാ വൈഭവം.

അഞ്ഞൂറിലേറെ ചലച്ചിത്രഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. 1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായി ജനിച്ചു.തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബി എ ബിരുദം നേടി. 1962ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ “ബല്ലാത്ത ദുനിയാവ്” എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിരുന്നു ആദ്യകാലങ്ങളില്‍ അദ്ദേഹത്തിന്റെഎഴുത്തു.

സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തു വന്നില്ല.
നടന്‍ മധു നിര്‍മ്മിച്ച “അക്കല്‍ദാമ”യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് 1990 ലെ വാമദേവന്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1989ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍

ശ്രദ്ധേയമായ ചില ഗാനങ്ങൾ :
ശ്യാം (130)
കണ്ണും കണ്ണും
നിഴലായ് ഒഴുകി വരും
ഓളങ്ങൾ താളം തല്ലുമ്പോൾ
ശ്രുതിയിൽ നിന്നുയരും
മൈനാകം
തെയ്യാട്ടം ധമനികളിൽ
ഏതോ ജന്മബന്ധം
ഒരു മധുരക്കിനാവിൻ
കണ്ണാന്തളിയും
കസ്തൂരിമാൻകുരുന്നേ
തൂവെൺതൂവൽ
ഓർമ്മയിൽ ഒരു ശിശിരം
ചിന്നകുട്ടി ഉറങ്ങീല്ലേ
ജാലകങ്ങൾ മൂടി

എ.ടി.ഉമ്മർ (97)
വാകപ്പൂമരം ചൂടും
തുഷാര ബിന്ദുക്കളേ
നീലജലാശയത്തിൽ
രാഗേന്ദു കിരണങ്ങൾ
അന്തരിന്ദ്രിയ ദാഹങ്ങൾ
ഉണ്ണി ആരാരിരോ
ഒരു മയിൽപ്പീലിയായ്
പിരിയുന്ന കൈവഴികൾ
കൊമ്പിൽ കിലുക്കും കെട്ടി
കാറ്റ് താരാട്ടും
ജലാശംഖു പുഷ്പം
വെള്ളിച്ചില്ലും വിതറി
പൂവിരിഞ്ഞില്ല
കാളിന്ദീ തീരം തന്നിൽ
ആന കൊടുത്താലും

രവീന്ദ്രൻ (82)
തേനും വയമ്പും
ഒറ്റക്കമ്പി നാദം
ഏഴു സ്വരങ്ങളും
സമയരഥങ്ങളിൽ
ഇതുവരെ ഈകൊച്ചു കളിവീണയിൽ
ലീലാതിലകം
പാലാഴി പൂമങ്കേ
കൊഞ്ചി കൊഞ്ചി മൊഴിഞ്ഞതും
സുന്ദരി ഒന്നൊരുങ്ങി വാ
മനസ്സിൽ നിന്നും മനസ്സിലേക്കൊരു
പുലരി വിരിയും മുമ്പേ
മക്കളെ പാതിമലരെ
ഒളിക്കുന്നുവോ
ചമ്പക്കുളം തച്ചനുന്നം
ചാച്ചിക്കോ
പനിനീരുമായ്
കടുവയെ കിടുവ പിടിക്കുന്നു
ശോകമൂകമായ്
കള്ളൻ ചക്കേട്ടു
ആൽബങ്ങൾ :
വസന്തഗീതങ്ങൾ (1984)
മാമാങ്കം etc.
പൂവിളി (1990)
നെയ്യാറ്റിൻകരെ etc.
മുത്തോണം
പെൺകൊടികൾ etc.

എസ്.പി.വെങ്കിടേഷ് (73)
പനിനീർചന്ദ്രികേ
മീനവേനലിൽ
ഊട്ടിപ്പട്ടണം
പാൽനിലാവിനും
മുത്തമിട്ട നേരം
പാൽസരണികളിൽ
കൊക്കും പൂഞ്ചിറകും

ജോൺസൺ (56)
ആരറിവും
കൊല്ലംകോട്ടു തൂക്കം

ജെറി അമൽദേവ് (47)
മഞ്ഞണിക്കൊമ്പിൽ
മഞ്ചാടികുന്നിൽ
മിഴിയോരം
കണ്ണോട് കണ്ണോരം
ആളൊരുങ്ങി അരങ്ങൊരുങ്ങി
ആയിരം കണ്ണുമായി
പെണ്ണിന്റെ ചെഞ്ചുണ്ടിൽ

കെ.ജെ.ജോയ് (45)
ഒരേ രാഗ പല്ലവി
കുറുമൊഴി കൂന്തലിൽ
എൻ സ്വരം പൂവിടും
ഏഴാം മാളിക മേലെ
താളം താളത്തിൽ
ആയിരം മാതളപ്പൂക്കൾ
സ്വർണ്ണ മീനിന്റെ
മിഴിയിലെന്നും നീ ചൂടും

ഔസേപ്പച്ചൻ (33)
ഉണ്ണികളേ ഒരു കഥ പറയാം
വാഴപ്പൂങ്കിളികൾ
കണ്ണാം തുമ്പി പോരാമോ
പൂവിനും പൂങ്കുരുന്നാം
തുമ്പമെല്ലാം പമ്പകടന്നു
മുത്തണി മുന്തിരിമണി

ഇളയരാജ (31)
ആലിപ്പഴം പെറുക്കാൻ
മിന്നാമിനുങ്ങും
വാലിട്ടെഴുതിയ നീലകടക്കണ്ണിൻ
കൽക്കണ്ടം ചുണ്ടിൽ
പൂങ്കാറ്റിനോടും
കൊഞ്ചി കരയല്ലേ
രാപ്പാടി പക്ഷിക്കൂട്ടം
ആലാപനം
സ്നേഹത്തിൻ പൂഞ്ചോല
ഓലത്തുമ്പത്തിരുന്നൂഞ്ഞലാടും

ജി. ദേവരാജൻ (24)
പ്രണയസരോവര തീരം
അമ്പമ്പോ ജീവിക്കാൻ വയ്യേ
ചന്ദന പൂന്തെന്നൽ

എസ്. ബാലകൃഷ്ണൻ (30)
ഏകാന്ത ചന്ദ്രികേ
ഉന്നം മറന്ന്
അവനവൻ കുരുക്കുന്ന
കണ്ണീർ ക്കായലിലേതോ
പൂക്കാലം വന്നു
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
നീർപ്പളുങ്കുകൾ
പവനരച്ചെഴുതുന്നു
പാതിരാവായ് നേരം
ഊരു വലം വരും
ലല്ലലം പാടുന്ന

ദക്ഷിണാ മൂർത്തി സ്വാമി
മുരുക ഭക്തിഗാനങ്ങൾ (ആൽബം)
മഹിഷാസുരന്റെ പ്രതിയോഗി,
ഓംകാര പൊരുളെ ഗണേശ തുടങ്ങിയവയും രചിച്ചു.

1980 ൽ പുറത്തിറക്കിയ “ദീപം മകരദീപം” എന്ന അയ്യപ്പ ഭക്തിഗാനത്തിന്റെ രചനയും സംഗീതവും ബിച്ചു തിരുമലയാണ്.കുളത്തൂപ്പുഴയിലെ ബാലകനെ തുടങ്ങിയ പാട്ടുകൾ അടങ്ങിയ ആൽബവും അദ്ദേഹത്തിന്റേതായി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഭിനേതാവും അവതാരകനും ഫോട്ടോഗ്രാഫറുമായ റ്റി എൻ ഉദയകുമാർ അന്തരിച്ചു
Next post തിരുവനന്തപുരം ജില്ലക്ക് ഇന്ന് അവധി