November 2, 2024

ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Share Now

ആര്യനാട്∙ ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് പനയ്‌ക്കോട് കുര്യാത്തി രാഖി ഭവനിൽ രാജേന്ദ്രന്റെ ഭാര്യ ജലജ കുമാരി (49) ആണ് മരിച്ചത്. രാവിലെ 8.45 ഒാടെ ആലുംകുഴിയിൽ ആണ് അപകടം.
തെ‌ാഴിലുറപ്പ് സ്ഥലത്തേക്ക് ജോലിക്ക് പോകാനായി രാജേന്ദ്രൻ ഭാര്യ ജലജ കുമാരിയുമായി സ്കൂട്ടറിൽ സഞ്ചരിക്കവേ ആണ് അപകടം. വളവ് തിരിയുന്നതിനിടെ ടിപ്പറിന്റെ വശം എതിർദിശയിൽ നിന്ന് എത്തിയ സ്കൂട്ടറിൽ തട്ടുകയായിരുന്നു.ഇതോടെ നിയന്ത്രണം തെറ്റിയ സ്‌കൂട്ടറിൽ നിന്നും  ജലജ കുമാരി ടിപ്പറിന്റെ അടിയിലേക്കും ഭർത്താവ് എതിർദിശയിലേയ്ക്കും വീണു.  ജലജ കുമാരിയുടെ തലയിൽ ടിപ്പറിന്റെ പിൻചക്രം കയറി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നിസാര പരുക്കേറ്റ രാജേന്ദ്രനെ നെടുമങ്ങാട് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മാറ്റി. ജലജ കുമാരിയുടെ മ്യതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ ശ്രുതി, രാഖി. പ്രദേശത്തു ലോറികളുടെ അലക്ഷ്യമായ യാത്രയും ഡ്രൈവർമാരുടെ മൊബൈൽ ഉപയോഗവും നേരത്തെയും പരാതികൾക്ക് ഇട നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
Next post കാട്ടാക്കട സ്‌കൂളിൽ കവർച്ച അഞ്ചു ലാപ്ടോപ്പും രണ്ടു ക്യാമറയും അനുബന്ധ ഉപകരണങ്ങളും കള്ളൻ കൊണ്ടുപോയി