നാട്ടിൽ വയറലായി വിൻസെന്റിന്റെ വാഴകൾ
ബാലരാമപുരം:ലോക്കൽ ഫണ്ട് ആഡിറ്റിൽ നിന്നും വിരമിച്ച ബാലരാമപുരം പെരിങ്ങമല സ്വദേശി വിൻസൻ്റിൻ്റ വീട്ടുവളപ്പിലെ കൃഷി ഇടത്തിലെ വാഴകളാണ് ഇപ്പോൾ നാട്ടിൽ വയറൽ ആയിരിക്കുന്നത്
ഒരു വാഴയിൽ പലവിധ നിറത്തിൽ കായകളോടെ വാഴക്കുല നാടാടെ അല്ലായെങ്കിലും അതേ മൂടിൽ വ്യത്യസ്ത ഇനം വാഴ എന്നത് വിന്സെന്റിന്റെ കൃഷിയിടത്തിലെ മാത്രം പ്രത്യേകത ആകും എന്നു തന്നെ പറയാം.
.
വിരമിക്കൽ വിരസത അകറ്റാനും കൂടെയായി കൃഷിയോടുള്ള തന്റെ താല്പര്യം മുൻ നിറുത്തി വിൻസെന്റ് കഴിഞ്ഞ 12 വർഷമായി
വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നുണ്ട്.വാഴ കൃഷിയിൽ താല്പരനായ വിൻസെന്റ് വിപുലമായ കൃഷി മുന്നിൽ കണ്ട് അടുത്തിടെ കപ്പ വാഴ കൃഷി തെരഞ്ഞെടുക്കുകയും ചെയ്തു.ആദ്യത്തെ വിളവെടുപ്പിന് ശേഷം
ഒരു വാഴയുടെ ചുവട്ടിൽ മൂന്ന് മുള പൊട്ടി വരുകയും ഇതു പാകമെത്തി കൂമ്പിടുകയും ചെയ്തു.എന്നാൽ ഇത്തവണ അതിലെ ഒരു വാഴയിൽ വന്ന കുലക്ക് രണ്ടു നിറം ആണ് കണ്ടത്.പകുതി കായകൾ പച്ചയും പകുതി ചുവന്ന നിറവുമായി.
മാത്രമല്ല ഒരു കപ്പ വാഴയുടെ ചുവട്ടിൽ നിന്നും
പുതുതായി മുളച്ചു വന്ന 3 വാഴകളും 3 ഇനമായി മാറുകയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ഒരു മൂടിൽ വെള്ളയും പച്ചയും നിറത്തിൽ കപ്പ, ഒരു മൂട്ടിൽ വെള്ള,ഒന്നിൽ സാധാരണ കപ്പ ഇങ്ങനെ ഒരു വിളയിൽ നിന്നും വന്ന മൂന്നു വാഴകൾ മൂന്നു തരത്തിൽ കായിച്ചിരിക്കുകയാണ്.
വ്യത്യസ്ത നിറത്തോടെ വ്യത്യസ്ത ഇനങ്ങളോടെ വിന്സെന്റിന്റെ വാഴകൾക്ക് ഇപ്പോൾ താര പരിവേഷമാണ്.ദിനവും അത്ഭുത വാഴ കാണാൻ ആളുകൾ എത്തി തുടങ്ങി.വാഴയുടെ ഈ വ്യത്യസ്തത കാർഷിക കോളേജ് അധികൃതരെ അറിയിച്ചു കൂടുതൽ പഠനവിധേയമാകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വിൻസെന്റ്.