November 2, 2024

നെയ്യാർ ജലനിരപ്പ് ഉയരുന്നു. ജാഗ്രത വേണമെന്ന് അറിയിപ്പ്

Share Now

നെയ്യാർ പരിസരത്തും അഗസ്ത്യ വന മലനിരകളും ശക്തമായ മഴ തുടരുന്നു.നെയ്യാർ ജലസംഭരണിയിൽ മണിക്കൂറിൽ 10.സെന്റീമീറ്റർ വച്ചു ജല നിരപ്പ് ഉയരുന്നു.ഇപ്പോൾ 84.250.മീറ്റർ ആണ് ജലനിറപ്പുള്ളത്.ജലം ക്രമീകരിക്കുന്നതിന്റെ ഭാഗമായി നാലു ഷട്ടറുകളും 80 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.പരമാവതി ജലനിരപ്പ് 84എം750.മീറ്റർ ആണു.രാത്രി വരെ ഈ നില തുടർന്നാൽ ജല നിരപ്പ് ഇന്നിയും ഉയരും. ഈ സാഹചര്യത്തിൽ ഇനിയും ഷട്ടറുകൾ ഉയർത്തേണ്ടി വരും.ഇതിനായുള്ള അനുമതിക്ക് കാക്കുകയാണ് അധികൃതർ.നെയ്യാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്നു മുന്നറിയിപ്പുണ്ട്.കള്ളിക്കാട് അഗ്നിരക്ഷാ സേന മുൻകരുതൽ എന്നോണം പരിശോധനയും നിരീക്ഷണവും നടത്തി രക്ഷാപ്രവർത്തനത്തിനു സജ്ജമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുതയൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി വിദ്യാരംഭം.
Next post കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മുൻ വാഴ്ത്തി അന്തരിച്ചു.