അതി ദരിദ്രരുടെ പട്ടിക ഡിസംബറോടെ പൂർത്തിയാകും .ഗോവിന്ദൻ മാസ്റ്റർ
അതി ദരിദ്രരുടെ പട്ടിക ഡിസംബറോടെ പൂർത്തിയാകും .ഗോവിന്ദൻ മാസ്റ്റർ
മലയിൻകീഴ് :സംസ്ഥാനത്തു അതി ദരിദ്രരുടെ പട്ടിക തയാറാക്കി വരുകയാണ് .വരുന്ന ഡിസംബറോടെ നടപടി പൂർത്തിയാകും.അര്ഹതപ്പെട്ടവർ പടികക്ക് പുറത്തു എന്ന സാഹചര്യം തീർത്തും ഇല്ലാതാക്കും.ഇപ്പോൾ ഏതെങ്കിലും കാരണത്താൽ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാത്തവർക്ക് ആ പട്ടികയിൽ ഉൾപ്പെടുന്ന ആളുകൾക്കും ഗുണം ചെയ്യും. വരുന്ന നാലു വർഷം കൊണ്ട് അഞ്ചു ലക്ഷം വീടെന്ന ലക്ഷ്യം സർക്കാർ നടപ്പാക്കും നെഞ്ചൂക്ക് ഉള്ളവർക്ക് മാത്രമേ ഇതു സാധിക്കു എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ എന്തു ജോലിയും ചെയ്തു ജീവിക്കാം എന്നത് കേരളത്തിൽ മാത്രമേ സാധിക്കുകയുള്ളൂ.
ഒറ്റപ്പെട്ട സംഭവങ്ങളെ മാധ്യമങ്ങൾ പർവതികരിക്കുന്നു.ലൈഫ് പദ്ധതിയിൽ 2 ലക്ഷം പേർക്ക് വീട് നൽകുമ്പോൾ എവിടെ നിന്നെങ്കിലും ഒരെണ്ണം കണ്ടെത്തി അവരെ ഒപ്പം നിറുത്തി മൊത്തം അവസ്ഥ ഇതെന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.നേമം ബ്ലോക്ക് ഓഫീസിൽ പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീണ് പദ്ധതി ആദ്യ ഗഡു വിതരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര സർക്കാർ തരുന്ന ഒരു ലക്ഷത്തി ഇരുപതിയിരം കൊണ്ടു വീടുണ്ടാക്കാൻ പറ്റില്ല സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിഹിതവും പദ്ധതിയോട് ചേർത്താണ് സംസ്ഥാനത്തു ലൈഫ് നടപ്പാക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പറഞ്ഞു പൊലിപ്പിച്ചിരിക്കുന്നത് പോലെയല്ല ഇതര സംസ്ഥാനങ്ങളിലെ കാര്യങ്ങൾ.സംസ്ഥാനത്തു ഇന്നിയും തൊഴിൽ സാധ്യതകൾ വര്ധിപ്പിക്കേണ്ടതുണ്ട്.365 ദിവസവും ആളുകൾ സന്തുഷ്ടരായിരിക്കണം സന്തോഷമായിരിക്കണം എന്ന സംവിധാനമാണ് വേണ്ടത്.സ്ത്രീധന പീഡനം ഉണ്ടാകാതിരിക്കാൻ സ്ത്രീധനം വാങ്ങില്ല എന്ന നിലപാട് യുവജനങ്ങ്ൾ സ്വീകരിക്കണമെന്നും പാമ്പിനെ കടിപ്പിച്ചു യുവതിയെ കണി സംഭവം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. .
സംസ്ഥാനത്തു രണ്ടാമതും ജില്ലയിൽ ഒന്നാമതും എത്തിയ നേമം ബ്ലോക്കിലെ 35 ഗുണഭോക്തകുക്കൾക്ക് ജില്ലാ പാഞ്ചായത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ അനുമതി പത്രം വിതരണം ചെയ്തു.
ചടങ്ങിൽ കാട്ടാക്കട എം എൽ എ ഐ ബി സതീഷ് അധ്യക്ഷനായിരുന്നു.നേമം ബ്ലോക്ക് പ്രസിഡണ്ട് എസ് കെ പ്രീജ,ഗ്രാമ വികസന വകുപ്പ് അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർ വി എസ് സന്തോഷ് കുമാർ,ചില പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എസ് ചന്ദ്രൻ നായർ,പ്രോജക്റ്റ് ഡയറക്റ്റർ വൈ വിജയകുമാർ,ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ ലില്ലി മോഹൻ,ടി മല്ലിക,കെകെ ചന്തു കൃഷ്ണ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശാന്ത പ്രഭാകരൻ,വസന്തകുമാർ,ജി സജീന കുമാർ,ബ്ലോക്ക് അംഗങ്ങൾ ആയ രേണുക സി,രജിത് ബാലകൃഷ്ണൻ,എസ് ശോഭനകുമാരി,അഖില എം ബി,അജികുമാർ ഡി ആർ,കെ വസുന്ധരൻ,ആർ ജയലക്ഷ്മി,ലതാകുമാരി,എ ടി മനോജ്,മഞ്ജു വി,ആർ ബി ബിജുദാസ്,ഗ്രാമപഞ്ചായത് അംഗങ്ങളായ മനില ടീച്ചർ,ബി ഡി ഓ കെ അജികുമാർ എന്നിവർ സംസാരിച്ചു.