കാട്ടാക്കട ഷോപ്പിംഗ് ഫെസിറ്റിവൽ പതിനേഴുവരെ നടക്കും.
കാട്ടാക്കട:കാട്ടാക്കടയിൽ ചക്കയും ചക്ക വിഭവങ്ങളും വിവിധ ഉൽപ്പന്നങ്ങളുടെയും ഗൃഹോപകരണ്ങ്ങളുടെയും പ്രദർശന വില്പന മേള കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വെള്ളിയാഴ്ച മുതൽ ഈ മാസം പതിനേഴുവരെ കാട്ടാക്കട മൊളിയൂർ റോഡിലെ എസ് എൻ ഓഡിറ്റോറിയത്തിൽ പൊതു ജനങ്ങൾക്ക് സൗജനമായി പ്രവേശനം ഒരുക്കി കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.കൊറോണ പ്രതിസന്ധിയിൽ ആയതു കൊണ്ട് തന്നെ ആകർഷകമായ ഡിസ്കൗണ്ടും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
വിവിധ സ്റ്റാളുകളിൽ,ഭക്ഷ്യ ഉൽപ്പന്നങ്ങളും,ആരോഗ്യ സംരക്ഷണ ഉപാധികളും, എണ്ണ ഉപയോഗിക്കാതെ തന്നെ മത്സ്യം ചിക്കൻ ഉൾപ്പടെ പാചകം ചെയ്യാവുന്ന അതി നൂതന ഉപകരണങ്ങൾ,വൈദ്യുട്ജി അമിത ഉപയോഗം ചോർച്ച എന്നിവ തടങ്ങു മുപ്പതു ശതമാനം വരെ ബില്‍ ലാഭിക്കാവുന്ന ഉപകാരങ്ങൾ എൽ പി ജി സ്ടവ് എക്സ്ചേഞ്ച് , തുടങ്ങി ജനോപകാരപ്രദമായ അനവധി സ്റ്റാളുകൾ ആകർഷകമായ വിലക്കുറവിൽ മേളയുടെ ഭാഗമായി ഉണ്ട് .
വൈസ് പ്രസിഡണ്ട് ലതാകുമാരി, കുടുംബശ്രീ ചെയര്‍പേഴ്സൺ കെ അനസൂയ, മേള സംഘാടകരായ ക്ഷേണായി, ഷൈജു, സുരേഷ്, ജോൺസി, യൂജിൻ, ജയകുമാർ, രവീന്ദ്രൻ, കുഞ്ഞുമോൻ,ഗിരീഷ്,വിപിൻ,ബാഷ ,കൃഷ്ണകുമാർ, സുരേന്ദ്രൻ, ഹയറുന്നിസ്സ തുടങ്ങിയവർ പങ്കെടുത്തു.
More Stories
‘പരസ്പരം മത്സരിക്കുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ, മനുഷ്യർ ഇത്ര ചെറുതായിപ്പോയോ?’; മന്ത്രി എം ബി രാജേഷ്
വിവാഹ വേദിയിൽ വോട്ടുചോദിക്കാനെത്തിയ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ പി സരിനെ അഭിവാദ്യം ചെയ്യാത്തതിനെ വിമർശിച്ച് മന്ത്രി...
കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 യൂണിറ്റുകൾ പൂട്ടിച്ചു
മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന.പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന...
ശബരിമല തീര്‍ഥാടനത്തിന് ഒരുങ്ങി കേരളം; ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തി; കാനനപാതകളില്‍ 13600 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം മന്ത്രി വി.എന്‍. വാസവന്....
‘കൈയ് തന്നേച്ച് പോ.. രാഹുലേ…’ ഷാഫിക്കും രാഹുലിനും പിന്നാലെ കൈ നീട്ടി സരിൻ; അവഗണിച്ച് ഇരുവരും, കല്യാണ വീട്ടിലെ വീഡിയോ വൈറൽ
പാലക്കാടെ സ്ഥാനാർത്ഥികളുടെ കല്യാണ വീട്ടിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു. കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍...
പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ് സംഭവിച്ചതിൽ സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി. ഡിഐജി സതീശ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ്...
പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലേതെന്ന് സംശയം
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള...