November 3, 2024

ആളില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണം പണം എന്നിവ കവർന്നു

Share Now

രാത്രി ആളില്ലാതിരുന്ന വീട്ടിൽ കവർച്ച . രണ്ടര പവന്റെ ആഭരണങ്ങളും 15000 രൂപയും കവർന്നതായി ആണ് പരാതി. മലയിൻകീഴ് മഞ്ചാടി ഗീതാഞ്ജലിയിൽ കെ.മുകേഷിന്റെ ( 33) വീട്ടിലാണ് ശനിയാഴ്ച രാത്രിയോടെ കവർച്ച നടന്നത്. മുകേഷും കുടുംബവും സമീപത്തെ ബന്ധുവീട്ടിലയിരുന്നു ശനിയാഴ്ച . ശേഷം ഞായറാഴ്ച രാവിലെ തിരികെ എത്തിയപ്പോഴാണ് ഇരുനില വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ ശ്രദ്ധയിൽപ്പെട്ടത് .അകത്തു കടന്നു നടത്തിയ അന്വേഷണത്തിൽ കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടും തകർത്തിട്ടുള്ളതായി കണ്ടെത്തി . ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ കമ്മലും വളയും മോതിരവും പണവും ആണ് നഷ്ടമായിട്ടുള്ളത്. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ തെളിവെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നഴ്സിന്റെ സമയോചിതമായ ഇടപെടൽ ശ്രമം കള്ളന്റെ ശ്രമം പാളി.
Next post മുല്ലപ്പെരിയാർ; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലാ