November 9, 2024

11 വയസ്സുകാരനെ ലൈംഗീക അതിക്രമത്തിനു ഇരയാക്കിയ 59കാരൻ പിടിയിൽ.

Share Now

ആര്യനാട്: പതിനൊന്നു വയസായ ആൺകുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ 59 കാരനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് അരുകിൽ പൊട്ടുകാവ് പുത്തൻ വീട്ടിൽ ഭുവനചന്ദ്രൻ ആണ് അറസ്റ്റിലായത്. കിട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ നാടുവിട്ടു പോകുകയായിരുന്നു. ആര്യനാട് പോലീസ് കേസ് റെജിസ്റ്റർ ചെയ്തു അന്വേഷിച്ചു വരുകയായിരുന്നു. കാട്ടാക്കട ഡി വൈ എസ് പി പ്രശാന്തിന്റെ നേതൃത്വത്തിൽ ആര്യനാട് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ജോസ്, സബ് ഇൻസ്‌പെക്ടർ ഷീന, എ എസ് ഐ വിധു കുമാർ, സിപിഒമാരായ അഖിൽ, മനോജ്‌, വിഷ്ണു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂൾ തുറക്കൽ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം 30 ന്
Next post സംസ്ഥാനത്ത് നവംബർ രണ്ട് വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത