തൃക്കാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ കള്ളൻ കയറി
കാട്ടാക്കട:ദേവസ്വം അധീനതയിലുള്ള കാട്ടാക്കട ആമച്ചൽ തൃക്കാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ കവർച്ച ശ്രമം. ക്ഷേത്രത്തിലെ പ്രധാന വാതിൽ ഓടമ്പൽ പൊളിച്ച നിലയിലായിരുന്നു.അതേസമയം വാതിൽ ആയുധം ഉപയോഗിച്ചു പൊളിക്കാനും ശ്രമം നടത്തി.
രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതോടെ ക്ഷേത്ര മതിൽ കെട്ടിനുള്ളിലെ പൂജാ സാധനങ്ങൾ വിൽപന കൗണ്ടർ പൂട്ടു പൊളിച്ചു പരിശോധന നടത്തി .ഇതിൽ ഉണ്ടായിരുന്ന ചില്ലറ നോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.ക്ഷേത്രം ജീവനക്കാരൻ മധുസൂദനൻ പതിവ് പോലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് പൂട്ടും വാതിലും പൊളിച്ച നിലയിൽ കണ്ടത്.തുടർന്നു ശാന്തിക്കാരൻ അജയൻ പോറ്റിയെയും മറ്റു ജീവനക്കാരെയും ദേവസ്വം ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.
ദേവസ്വം സബ് ഗ്രൂപ് ഓഫീസറും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്നു കാട്ടാക്കട പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.വിരലടയാള വിദഗ്ധർ എത്തിയ ശേഷം തുടർ നടപടികൾ നടക്കും.
ഒരാഴ്ചക്കിടെ ആമച്ചാൽ പ്രദേശത്തു നടന്ന നാലാമത്തെ സംഭവമാണ് ഇതു.ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാലയും വീട്ടിലെ അലമാരായിലെ മാലയും കള്ളന്മാർ കൊണ്ട് പോയി.ആമച്ചൽ ജംഗ്ഷനിൽ എസ് എ ബേക്കറി കുത്തിത്തുറന്ന് പലഹാരങ്ങൾ ഉൾപ്പടെ കള്ളന്മാർ കൊണ്ടു പോയിരുന്നു.ഇതുപോലെ പോലെ മോഷണ ശ്രമങ്ങളും പ്രദേശത്തു അരങ്ങേറിയിട്ടുണ്ട്.
കാട്ടാക്കട മുത്താരമ്മൻ ക്ഷേത്രം, കൂവളശ്ശേരി മഹാദേവ ക്ഷേത്രം, അരുവിക്കര ധർമ്മ ശാസ്താ ക്ഷേത്രം കവർച്ച.പിടിച്ചു പറി തുടങ്ങി കാട്ടാക്കട താലൂക്കിൽ മോഷണ പരമ്പര അരങ്ങേറുകയാണ്. പോലീസ് പട്രോളിംഗ് കാര്യക്ഷമം അല്ല എന്ന ആക്ഷേപം ആണ് പല കോണിൽ നിന്നും ഉയരുന്നത്.