November 9, 2024

സർക്കിളിന്റെ വീട്ടിൽ കയറിയ കള്ളൻ പാചക വാതകം ഉൾപ്പടെ കടത്തി

Share Now


 
വെള്ളനാട് : സർക്കിളിന്റെ വീട്ടിൽ കയറിയ കള്ളൻ പാചകവാതക സിലിണ്ടർ ഉൾപ്പടെ കടത്തി കൊണ്ട് പോയി. പൊഴിയൂർ  ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിനുകുമാറിന്റെ  വെള്ളനാട്  നാലുമുക്കിൽ ശ്രുതിലയയിൽ ആണ് മോഷണം നടന്നത്. കുറച്ചു ദിവസങ്ങളായി ഈ വീട്ടിൽ ആൾ താമസമില്ലായിരുന്നു.ഇക്കഴിഞ്ഞ ദിവസം പ്രദേശവാസികൾ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നതെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ ഉടമയും പോലീസും നടത്തിയ അന്വേഷണത്തിൽ വീട്ടു സാധനങ്ങൾ നഷ്ട്ടപ്പെട്ടതായി കണ്ടെത്തി.

റേഡിയോ മ്യൂസിക്ക് പ്ലെയർ ,ടി.വി, വിളക്ക്, ഷോക്കേസിൽ സൂക്ഷിച്ചിരുന്ന നടരാജവിഗ്രഹം,കാറിന്റെ താക്കോൽ,  പാചക വാതക സിലിണ്ടർ എന്നിവ മോഷണം പോയതായി സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യ മലയിൻകീഴ് അഞ്ജലിയിൽ വീണ ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആര്യനാട് പോലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രഷറിയെ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
Next post ബൈക്ക് റൈസിംഗ് നടത്തുന്നതിനിടെ അപകടം .വഴിയാത്രക്കാരനും അപകടത്തിൽപ്പെട്ടു. യുവാവിന്റെ കാലൊടിഞ്ഞു തൂങ്ങി..