കൂവളശ്ശേരി മഹാദേവ ക്ഷേത്രത്തിൽ ഓഫിസ് മുറി കുത്തിത്തുറന്ന് മോഷണം.
മാറനല്ലൂർ : കുവളശ്ശേരി മഹാദേവ ക്ഷേത്രത്തിൽ ഓഫീസ് മുറി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ കവർന്നു. ഓഫീസ് മുറിയിലെ അലമാരയിൽ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന ബുധനാഴ്ച വഴിപാടുകളിലൂടെ കിട്ടിയ 11500 രൂപയാണ് മോഷ്ടിച്ചത്. ക്ഷേത്രനുള്ളിലെ ശ്രീപാർവ്വതി ദേവിയുടെ മുന്നിൽ സൂക്ഷിച്ചിട്ടുള്ള കാണിക്കവഞ്ചിയുടെ രണ്ട് പൂട്ടിൽ ഒരെണ്ണം കുത്തി തുറന്നെങ്കിലും അകത്തെ പൂട്ട് പൊളിക്കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് കള്ളൻ മടങ്ങുകയായിരുന്നു.
ബുധനാഴ്ച രാത്രി അത്താഴ പൂജകഴിഞ്ഞ് ഒമ്പതരയോടെയാണ് ശാന്തിക്കാരും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും ഗേറ്റ് പൂട്ടി മടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ എത്തിയ ക്ഷേത്രം ജീവനക്കാരൻ മഹേഷ് നാലമ്പലത്തിലെ പൂട്ട് തുറക്കാനായി ഓഫീസ് മുറി തുറക്കാൻ ശ്രമിക്കുമ്പോഴാണ് പൂട്ട് തകർത്തനിലയിൽ കണ്ടത്. മഹേഷ്, ട്രസ്റ്റ് ഭാരവാഹികളെ വിളിച്ചറിയിച്ചു. തുടർന്ന് മാറനല്ലൂർ പോലീസിൽ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് നാലമ്പലമോ ശ്രീകോവിലോ മോഷ്ടാവ് കടന്നിട്ടില്ലന്ന് കണ്ടെത്തിയശേഷമാണ് നിത്യപൂജക്കായി തിരുനട തുറന്നത്. ഫോറൻസിക് വിദഗ്ദ്ധർ എത്തി തെളിവ് ശേഖരിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയെന്നും മാറനല്ലൂർ എസ് എച് ഓ തന്‍സീം അബ്ദുള്‍ സമദ് പറഞ്ഞു.
More Stories
4 മാസം മുന്‍പ് കാണാതായ യുവതിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍നിന്ന് നാലു മാസം മുന്‍പ് കാണാതായ യുവതിയെ ജിം പരിശീലകന് കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്. മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത്...
വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; നവവരൻ പിടിയിൽ
വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരൻ പിടിയിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് പിടിയിലായത്. വർക്കല പൊലീസാണ് ഭാര്യയുടെ പരാതിയിൽ...
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച
2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ...
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവം: ഡിവൈഎഫ്ഐ മുന്‍ നേതാവ് സച്ചിത റൈയെ അറസ്റ്റ് ചെയ്യാതെ പൊലീസ്
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം....
കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത എക്സൈസ് ഓഫീസില്‍
ഇടുക്കി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ്...
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതി; 26കാരന് അറസ്റ്റില്‍
തിരുവനന്തപുരം : ഇന്‍സ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറ്റിങ്ങലില്‍ 26 വയസുകാരന് അറസ്റ്റിലായി. യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ്...