അദ്ധ്യാപകരും പിടിഎ യും കൈകോർത്തുപൂർവ വിദ്യാർത്ഥിയുടെ ഭർത്താവിന് സഹായം എത്തിച്ചു.
കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രനു വേണ്ടിയാണ് സ്‌കൂൾ പിടിഎയും അദ്ധ്യാപകരും ചേർന്നു സ്വരൂപിച്ച ചികിത്സ സഹായം കൈമാറിയത്. 80,000 രൂപയാണ് പ്രതിനിധികൾ വീട്ടിലെത്തി കൈമാറിയത്.
ചികിത്സക്കായി ബുദ്ധിമുട്ടുന്നത് അറിഞ്ഞു കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ സഹപാഠികളായ 1998 ബാച്ച് “കൂട്ടുകാർ” മുപ്പത്തി അയ്യായിരം രൂപ ഇവർക്ക് ചികിത്സ ധനസഹായം നേരത്തെ കൈമാറിയിരുന്നു.
നാൽപത്തിനാലുകാരനായ ജയചന്ദ്രന്റെ ഇരുവൃക്കകളും തകരാറിലായി ചികിത്സ നടന്നുവരികയായിരുന്നു.ജയചന്ദ്രന് അസുഖം ബാധിച്ചതോടെ നിത്യവൃത്തിക്ക് വരുമാനം നിലച്ചു ആറും, മൂന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും,ജയചന്ദ്രന്റെ മാതാപിതാക്കളുമുൾപ്പടെയുള്ള കുടുംബം ആകെ പ്രതിസന്ധിയിലായി.പിതാവ് ഹൃദ്രോഗത്തിനു ചികിത്സയിലാണ്.കടകളിൽ ജോലി ചെയ്തും കൂലിപണിയെടുത്തുമാണ് ജയചന്ദ്രൻ കുടുംബം പോറ്റിയിരുന്നത് . ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ജയചന്ദ്രനുള്ളത്.ആഴ്ചയിൽ രണ്ടു ഡയാലിസിസ് വേണം,പുറമെ മരുന്നുകൾ,യാത്രാച്ചിലവ് കൂടാതെ കുടുംബത്തിന്റെ ദൈനം ദിന ചെലവുകൾ .എങ്ങനെയാണ് മുന്നോട്ടു ജീവിതം തള്ളിവിടുകയെന്നു അറിയാതെ സങ്കടത്തിലാണ് ഈ കുടുംബം.സുമനസ്സുകളും ആണ് ഇതുവരെ ഇവരുടെ കാര്യങ്ങൾക്കായി തുക കണ്ടെത്തി നൽകുന്നത്.വൃക്ക മാറ്റിവെയ്ക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. അതിനുള്ള സാമ്പത്തികം ഇവരെ കൊണ്ട് കൂട്ടിയാൽ കൂടില്ല. ഇവർക്ക് താങ്ങും തണലുമായി ജീവിതത്തിലേക്ക് കരകയറ്റാൻ കരുത്തായി ഇനിയും സുമനസുകൾ മുന്നോട്ടു വരണം.ജയചന്ദ്രന്റെ യൂണിയൻ ബാങ്ക് അക്കൗണ്ട് - 40 300 201000 8344. IFSC Code .UBINO5403 07. _G00LEPAY -980985 0373 -