നെയ്യാറിനെ പച്ചപ്പണിയിക്കാൻ ഹരിത സ്വർണ്ണം പദ്ധതി
നെയ്യാറ്റിൻകര : ആഗോള താപനത്തെ ചെറുക്കുക, മണ്ണൊലിപ്പ് തടയുക, തീരം സംരക്ഷിക്കുക, ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യവുമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കിംസ് ഹെൽത്ത് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗവുമായി സഹകരിച്ച് നെയ്യാറിന്റെ തീരത്ത് മുള വച്ചുപിടിപ്പിക്കുന്ന ഹരിത സ്വർണ്ണം പദ്ധതിക്ക് ലോക മുളദിനമായ സെപ്റ്റംബർ 18 ന് തുടക്കമാകും. തിരുപുറം പഞ്ചായത്തിലെ പാഞ്ചിക്കാട്ട് കടവുമുതൽ ഒരു കിലോമീറ്റർ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ത്രിതല പഞ്ചായത്തുകൾ, യുവജന ക്ലബ്ബുകൾ, കുടുംബശ്രീ എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. പദ്ധതി രേഖ നവകേരള മിഷൻ കോ ഓർഡിനേറ്റർ ടി. എൻ. സീമ എക്സ് എം പി പ്രകാശനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ ചെയർമാൻ സുമൻജിത്ത്മിഷ, ജനറൽ സെക്രട്ടറി ബിനു.കെ.വി, സംസ്ഥാന നിർവ്വാഹകസമിതി അംഗം എൻ.കെ. രഞ്ജിത്ത്, ജില്ലാ കൺവീനർ ബി. ജെ അരുൺ എന്നിവർ പങ്കെടുത്തു.
18 ന് രാവിലെ 08.30 ന് വഴുതക്കാട് റോസ് ഹൗസിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പദ്ധതി ഉദ്‌ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.10.30 ന് പാഞ്ചിക്കാട്ട് കടവിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. കിംസ് ക്യാൻസർ സെന്റർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രശ്മി ആയിഷ മുഖ്യാതിഥിയാകും.പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻ ഡാർവിൻ,തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ഷീന.എസ്.ദാസ്,ജില്ലാ പഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം,
തിരുപുറം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെ.സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനി.എം,
തിരുപുറം ഗ്രാമ പഞ്ചായത്ത് അംഗം എസ്.ലിജു, അമാസ് രക്ഷാധികാരി വി. കേശവൻകുട്ടി, പ്രോഗ്രാം കോ ഓർഡിനേറ്റർ അരവിന്ദ്. എം എന്നിവർ പങ്കെടുക്കും.