കണ്ടംതിട്ടയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ച നിലയിൽ.ഭാര്യ പോലീസ് കസ്റ്റഡിയിൽ
അമ്പൂരി: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തു 52, ആണ് മരിച്ചത് , രാവിലെ ഭാര്യ സുമലത അടുത്ത വീട്ടിൽ വന്ന് ഭർത്താവ് മരിച്ചു കിടക്കുന്ന വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾ തമ്മിൽ സ്ഥിരം വഴക്കുണ്ടായിരുന്നതായും സുമലതക്ക് മാനസിക പ്രശ്നം ഉള്ളതായും പ്രദേശവാസികൾ പറഞ്ഞു.ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം എന്നാണ് നിഗമനം . സെൽവമുത്തുവിന്റെ തലക്കും കഴുത്തിനും ആണ് വെട്ടേറ്റിട്ടുള്ളത്.കൃത്യം നടത്തിയത് ഭാര്യ ആണ് എന്ന് അനൗദ്യോഗീഗമായി പോലീസ് വിവരം നൽകുന്നുണ്ട് എങ്കിലും പോലീസ് കസ്റ്റഡിയിൽ ഉള്ള സുമലതയിൽ നിന്നും വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യം ആണ്.ഇവരെ ചോദ്യം ചെയ്തു എങ്കിലും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ മൊഴി നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.
സംഭവം അറിഞ്ഞു ഇവരുടെ ബാംഗ്ളൂർ നഴ്സിങ്ങിന് പഠിക്കുകയായിരുന്നു മകൻ ജിബിൻ സ്ഥലത്തെത്തിയിട്ടുണ്ട്.ഏറ്റവും ഇളയ കുട്ടി ജിനോ ജിബിനൊപ്പം സംഭവം നടന്ന വീട്ടിൽ തന്നെയുണ്ട്. അതെ സമയം ഇവരുടെ ഓട്ടിസം ബാധിച്ച കുട്ടിയും സുമലതക്കൊപ്പം ഉണ്ടെന്നും ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന വിദഗ്ധരെ എത്തിച്ചു ഈ കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമംങ്ങളും പോലീസ് നടത്തുന്നുണ്ട് എന്നാണ് വിവരം.ടാപ്പിങ്ങും ,ഡ്രൈവർ ജോലിയും നോക്കിവരികയായിരുന്നു സെൽവ മുത്തു . കാട്ടാക്കട, നെയ്യാറ്റിൻകര ഡി വൈ എസ് പിമാർ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഫോറെൻസിക്ക് വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ കൃത്യമായ വിവരം നൽകാൻ കഴിയുകയുള്ളു എന്ന് പോലീസ് പറഞ്ഞു.