November 3, 2024

പട്ടം പ്ലാമൂട്ടിൽ വീണ്ടും തടിലോറി അപകടം ഒന്നരവയസ് കാരനടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു.

Share Now

തിരുവനന്തപുരം: പട്ടം പ്ലാമൂട്ടിൽ വീണ്ടും തടിലോറി അപകടം.
ഒന്നരവയസ് കാരനടക്കമുള്ള കുടുംബം അത്ഭുത കരമായി രക്ഷപ്പെട്ടു. രാത്രി 8.45 ഓടെ പട്ടം പ്ലാമൂട്ടിലെ ട്രാഫിക് സിഗ്നലിലാണ് അപകടം. തടി കയറ്റി വന്ന ലോറി പി എം ജി ഭാഗത്ത് നിന്നുമുള്ള കയറ്റം ഇറങ്ങി വരവേ സിഗ് നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിന്നു . മൂന്ന് കാറുകളിലും ഒരു ബൈക്കും അപകടത്തിൽ പെട്ടു.

പോത്തൻകോട് പൗഡിക്കോണം സ്വദേശി ശരണ്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ച ശേഷം 30 മീറ്ററോളം ഇടിച്ച് നീക്കി. ശരണ്യയും കുടുംബം സഞ്ചരിച്ച കാറിൽ ഒന്നര വയസുള്ള കുട്ടി ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. കുട്ടി പരിക്കുകളില്ലെ രക്ഷപെട്ടു. ശരണ്യയ്ക്ക് പരിക്കേറ്റു. പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ലോറി ശരണ്യയുടെ കാർ ഇടിച്ച് നീക്കിയതോടെയാണ് മുമ്പിലെത്തെ രണ്ട് കാറും ബൈക്കും അപകടത്തിൽ പെട്ടത്.

ഏതാനും മാസങ്ങൾ മുമ്പ് സമാനമായ രീതിയിൽ തടിലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ സി ആർപിഎഫ് ജീവനക്കാരൻ മരിച്ചു. അന്ന് ബൈക്കും ആളും ലോറിയുടെ വീലിൽ കുരുങ്ങി 100 മീറ്റലോളം റോഡിലൂടെ നീങ്ങിയ ശേഷമാണ് ലോറി നിന്നത്. അമിതമായി തടി കയറ്റി വരുന്ന ലോറികൾ ഇവിടെ ജീവന് ഭീഷണിയാകുന്നത് ഈ ഭാഗത്ത് തുടർക്കഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പതിനഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
Next post തൃക്കാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ കള്ളൻ കയറി