ഗീബൽസിയൻ സിദ്ധാന്തമാണ് കേരളത്തിൽ നടക്കുന്നത് പെട്രോളിന്റെ കാര്യത്തിൽ കേരളം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു:എം.പി.സാജു
കാട്ടാക്കട :കേരളത്തിൽ ഗീബൽസിയൻ സിദ്ധാന്തമാണ് നടക്കുന്നത്. ഒരു കള്ളം ആയിരം നാവിലൂടെ പറഞ്ഞു സത്യമാക്കാൻ ശ്രമിക്കുന്നു.കോവിഡ് മരണങ്ങളിൽ കള്ള കണക്കുണ്ടാക്കി പ്രചരിപ്പിച്ചു കേരളം കോവിഡ് പ്രതിരോധത്തിൽ ഒന്നാമത് എന്ന് വരുത്തിത്തീർക്കുമ്പോൾ കേരള ജനതയെ ആർ ടി പി സി ആർ പരിശോധന ഫലം കാണിക്കാതെ വിദേശത്തേക്ക് പോകാൻ കഴിയാതെ വലയുന്നു. പെട്രോളിന്റെ കാര്യത്തിൽ വിലകുറക്കണമെന്നു പറയുന്ന അതെ നാവു കൊണ്ട് ജി എസ് ടിക്ക് എതിരെ ഇതര സംസ്ഥാനങ്ങളെ കൂട്ടുപ്പിടിക്കാൻ ഒരുങ്ങുന്നു.എണ്ണായിരം കോടി നഷ്ട്ടം എന്ന് പറയുമ്പോൾ ഇത് ഇവിടുത്തെ സാധാരണക്കാരനിൽ നിന്നും പിരിക്കുന്നതല്ലേ.അവർക്ക് ആശ്വാസം പകരുന്ന നടപടി സ്വീകരിക്കേണ്ടതിനു പകരം ഇരട്ടത്താപ്പുമായി മുന്നോട്ടു പോകുന്നു എന്നും സാജു പറഞ്ഞു.കോവിഡ് മാനദണ്ഡം പറഞ്ഞു കേസുകൾ രെജിസ്റ്റർചെയ്യുമ്പോൾ അതിൽ ആൾക്കൂട്ടത്തോടെയുള്ള ധർണ്ണകളും സമരങ്ങളും നടത്തുന്ന ഇടതുപക്ഷക്കാരുടെ പേരില്ല എന്നതും ഈ ഇരട്ടത്താപ്പിന്റെ ഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി കാട്ടാക്കട ജങ്ഷനിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.എം.പി. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി എം.പി.സാജു. യു.ഡി.എഫ്. ചെയർമാൻ പേയാട് ശശി അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി ആർ.വി.രാജേഷ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യപിള്ള, എം.ആർ.ബൈജു, എം.മണികണ്ഠൻ, ആർ.ആർ.സഞ്ജയ് കുമാർ, ആർ.എസ്.പി. ലോക്കൽ സെക്രട്ടറി കാട്ടാക്കട വിജയൻ, കേരളാ കോൺഗ്രസ്സ് നേതാവ് പൊറ്റയിൽ ബാലകൃഷ്ണൻ നായർ, കാട്ടാക്കട സജി, ദിലീപ് തമ്പി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ വണ്ടന്നർ സദാശിവൻ, എ.ബാബു കുമാർ തുടങ്ങിയവർ സംസാരിച്ചു.