November 2, 2024

ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്‌ഘാടനം നടന്നു

Share Now

മാറനല്ലൂർ: മാറനല്ലൂർ വൈദ്യുത ശ്മശാനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും 1 കോടി 42 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഗ്യാസ് ക്രിമറ്റോറിയത്തിന്റെയും ശ്മശാന സൗന്ദര്യ വത്കരണത്തിന്റെയും നിർമ്മാണോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ സ്വാഗതമാശംസിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, ബ്ലോക്ക് ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി അംഗം ശാന്ത പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം അജികുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ കക്ഷി രാഷ്ട്രിയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാരത് ബച്ചാവോ ആർ എസ് പി ധർണ്ണ
Next post കൊമ്പാടിക്കൽ – ത്‌ലാക്കര പാലത്തിന്റെ നിർമ്മാണോദ്ഘാടനം