November 4, 2024

കഞ്ചാവ് ചെടി നട്ടുവളർത്തിയ നിരവധി കേസിലെ പ്രതി പിടിയിൽ

Share Now

ആര്യനാട് . വീട്ടിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ നിരവധി ക്രിമിനൽ കേസിലെ പ്രതിയെ ആര്യനാട് എക്സൈസ് അറസ്റ് ചെയ്തു. കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വൈ.വിജിൻദാസ് (24) നെ ആര്യനാട് എക്സൈസ് അറസ്റ്റ് ചെയ്തു.വീടിന്റെ മുൻ വശത്തായി  നട്ടു രണ്ടുമാസത്തോളമായി പരിപാലിച്ച  48 സെന്റിമീറ്റർ ഉയരമുള്ള  ചെടിയാണ് എക്സൈസ് കണ്ടെടുത്തത്. ആര്യനാട് എക്‌സൈസ് ഇൻസ്പെക്ടർ എസ്.ബി. ആദർശ് പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ  എ ശ്രീകുമാർ, എസ് എസ് സൂരജ്, കെ എസ ഷിൻരാജ്, ജി വി  ശ്രീകുമാർ വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിശിവരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചതായി പരാതി
Next post കൂവളശ്ശേരി മഹാദേവ ക്ഷേത്രത്തിൽ ഓഫിസ് മുറി കുത്തിത്തുറന്ന് മോഷണം.