November 9, 2024

ജില്ലാതല പട്ടയ വിതരണം 14ന് നെടുമങ്ങാട്

Share Now

ജില്ലാതല പട്ടയ വിതരണം 14ന് നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായാണു ജില്ലാതലത്തിലും പട്ടയവിതരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല പട്ടയമേള സെപ്റ്റംബർ 14നു രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

14നു രാവിലെ 11.30ന് നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എം.എൽ.എ. അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജില്ലയിൽനിന്നുള്ള എംപിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രവാസികളുടെ മടക്കത്തിന് മുൻഗണന: വി.മുരളീധരൻ
Next post നീറ്റ് പരീക്ഷ : കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും.