കാവൽ നിന്നു, ആശ പൊരുതിവീണു
ബാലരാമപുരം:കോവിഡിന്റെ ആദ്യഘട്ടംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്ന ഡിവൈഎഫ്ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആർ ആശ (26) കോവിഡ് ബാധിച്ചു മരിച്ചു. എസ്എഫ്ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ ആകസ്മിക വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി.
തിങ്കളാഴ്ച രാത്രി ശ്വാസതടസ്സം ഉണ്ടായി നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു. റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ, -ശൈലജ ദമ്പതികളുടെ മകളാണ്. അജേഷ്, ആർഷ എന്നിവർ സഹോദരങ്ങൾ. പാറശാല സ്വകാര്യ ലോ കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർഥിയാണ്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.
More Stories
‘പരസ്പരം മത്സരിക്കുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ, മനുഷ്യർ ഇത്ര ചെറുതായിപ്പോയോ?’; മന്ത്രി എം ബി രാജേഷ്
വിവാഹ വേദിയിൽ വോട്ടുചോദിക്കാനെത്തിയ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ പി സരിനെ അഭിവാദ്യം ചെയ്യാത്തതിനെ വിമർശിച്ച് മന്ത്രി...
കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 യൂണിറ്റുകൾ പൂട്ടിച്ചു
മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന.പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന...
ശബരിമല തീര്‍ഥാടനത്തിന് ഒരുങ്ങി കേരളം; ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തി; കാനനപാതകളില്‍ 13600 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം മന്ത്രി വി.എന്‍. വാസവന്....
‘കൈയ് തന്നേച്ച് പോ.. രാഹുലേ…’ ഷാഫിക്കും രാഹുലിനും പിന്നാലെ കൈ നീട്ടി സരിൻ; അവഗണിച്ച് ഇരുവരും, കല്യാണ വീട്ടിലെ വീഡിയോ വൈറൽ
പാലക്കാടെ സ്ഥാനാർത്ഥികളുടെ കല്യാണ വീട്ടിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു. കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍...
പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ് സംഭവിച്ചതിൽ സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി. ഡിഐജി സതീശ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ്...
പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലേതെന്ന് സംശയം
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള...