November 2, 2024

സാമ്പത്തിക തിരിമറി സഹകരണ ബാങ്ക് മാനേജരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.

Share Now

ബ്രാഞ്ച് മാനേജരുടെ വീട്ടിൽ പരിശോധന

ആര്യനാട്. ആര്യനാട് സഹകരണ ബാങ്ക് വായ്‌പ്പാ തട്ടിപ്പിൽ ബാങ്ക് മാനേജർ ബിജുകുമാർ എസ്സിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.ബിജു കുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയ സംഘം വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി ആണ് വിവരം.സ്ഥിര നിക്ഷേപകരുടെ വ്യാജ രേഖ ഉണ്ടാക്കി 5.93 രൂപ തട്ടിയെടുത്തു എന്ന കേസിലാണ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ആര്യനാട് സഹകരണ ബാങ്കിൽ മുൻ ഭരണ സമിതി അംഗമായ ശശിധരന് മൂന്നു ലക്ഷത്തോളം രൂപ വായ്‌പ എടുത്തതായി നോട്ടീസ് ലഭിച്ചതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. ഇരുനൂറോളം പേരുടെ സ്ഥിര നിക്ഷേപ രേഖകൾ വായ്‌പ എടുത്തതായി ചമച്ച് പണം തട്ടി എന്നു സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.മോർണിംഗ് സായാഹ്ന ശാഖയിലെ മാനേജർ, ജൂനിയർ ക്ലർക്ക് എന്നിവരാണ് തിരിമറി നടത്തി ആറു കോടിയിലധികം തട്ടിച്ചത് എന്നു കണ്ടെത്തി.ഇതേ തുടർന്ന് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഇന്റർണൽ ഓഡിറ്റർ എന്നിവർ ഉൾപ്പെട്ട പാർട്ടി അനുഭവികളായ അഞ്ചു പേരെ നേരത്തെ സസ്‌പെൻഡ് ചെയ്യുകയും ഭരണ സമിതിയെ പിരിച്ചു വിടുകയും ചെയ്തിരുന്നു. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് അന്വേഷണ സംഘം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പഞ്ചായത്തിൽ മുൻ അംഗമായിരുന്ന വി    രാജേന്ദ്രനെ ആദരിച്ചു.
Next post പോസ്റ്റോഫീസിന് മുന്നിൽ എ.ഐ.ടി.യു.സി. യുടെ ധർണ