ഭാരത് ബന്ദ് – ആര്യനാട് സി.പി.ഐ. പ്രകടനവും ധർണയും നടത്തി
കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണ ഉപേക്ഷിക്കുക, പെട്രോൾ- ഡീസൽ -പാചകവാതക വില വർദ്ധനവ് പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക , തൊഴിലാളിവിരുദ്ധ ലേബർ കോഡ് ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് – കേരളത്തിൽ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ സി.പി.ഐ, ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ധർണയും നടത്തി.
കെ.എസ്.ആർ.ടി.സി, ഡിപ്പോ മുന്നിൽ നടത്തിയ ധർണ്ണസി.പി.ഐ ,അരുവിക്കരമണ്ഡലം സെക്രട്ടറി എം. എസ്.റഷീദ് ഉദ്ഘാടനം ചെയ്തു .ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പൂരി സന്തുഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ .റ്റി .യൂ .സി . ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവുർപ്രവീൺ കിസാൻസഭ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ. ഹരി സുധൻ ,മണ്ഡലം വൈസ് പ്രസിഡൻറ് കെ.വിജയകുമാർ ,ഡ്രൈവേഴ്സ് യൂണിയൻ മണ്ഡലം പ്രസിഡണ്ട് ഐത്തി സനൽ, തൊഴിലുറപ്പ് യൂണിയൻ മണ്ഡലം വൈസ് പ്രസിഡണ്ട് ചൂഴ ഗോപൻ, കെ. മഹേശ്വരൻ, ഇരഞ്ചൽ സോമൻ, സുജി മോൻ, അംബി കുമാരൻ , മോഹനൻ പൊട്ടൻചിറ തുടങ്ങിയവർ സംസാരിച്ചു.
More Stories
‘പരസ്പരം മത്സരിക്കുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ, മനുഷ്യർ ഇത്ര ചെറുതായിപ്പോയോ?’; മന്ത്രി എം ബി രാജേഷ്
വിവാഹ വേദിയിൽ വോട്ടുചോദിക്കാനെത്തിയ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ പി സരിനെ അഭിവാദ്യം ചെയ്യാത്തതിനെ വിമർശിച്ച് മന്ത്രി...
കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 യൂണിറ്റുകൾ പൂട്ടിച്ചു
മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന.പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന...
ശബരിമല തീര്‍ഥാടനത്തിന് ഒരുങ്ങി കേരളം; ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തി; കാനനപാതകളില്‍ 13600 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം മന്ത്രി വി.എന്‍. വാസവന്....
‘കൈയ് തന്നേച്ച് പോ.. രാഹുലേ…’ ഷാഫിക്കും രാഹുലിനും പിന്നാലെ കൈ നീട്ടി സരിൻ; അവഗണിച്ച് ഇരുവരും, കല്യാണ വീട്ടിലെ വീഡിയോ വൈറൽ
പാലക്കാടെ സ്ഥാനാർത്ഥികളുടെ കല്യാണ വീട്ടിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു. കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍...
പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ് സംഭവിച്ചതിൽ സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി. ഡിഐജി സതീശ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ്...
പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലേതെന്ന് സംശയം
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള...