November 7, 2024

അഗസ്ത്യ വനത്തിലെ നെയ്യാറിൻ തീരത്ത് മുളദിനാഘോഷം

Share Now


കോട്ടൂർ: ഗീതാഞ്ജലി സംഘടിപ്പിച്ചുവരുന്ന ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച സംസ്ഥാന വനം-വന്യജീവി വകുപ്പും കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയും സംയുക്തമായി ലോക മുള ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടൂർ അഗസ്ത്യവനം, മരക്കുന്നത്തെ നെയ്യാറിൻ തീരത്ത് സംഘടിപ്പിച്ച മുള ദിനാഘോഷം കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പന്ത ശ്രീകുമാർ, മുളംകുറ്റിയിലെ മൺചെരാതിൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വ്ലാവെട്ടി വാർഡ് മെമ്പർ ശ്രീകലയുടെ അധ്യക്ഷതയിൽ നെയ്യാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗീതാഞ്ജലി ഇക്കോ ക്ലബ് അംഗങ്ങൾക്ക് മുളം തൈകൾ വിതരണം ചെയ്തു.തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രകൃതിരമണീയമായ നെയ്യാറിൻ തീരത്ത് മുളം തൈകൾ നട്ടു. യോഗത്തിൽ സുമേഷ് കോട്ടൂർ, ഷാജഹാൻ, അക്ഷയ്, ആദിത്,ശബരീ ശേഖർ ,ആട. ആതിര എം. ബി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മധുരവുമായി ശ്രീദേവിയെ തേടി സുരേഷ് ഗോപി കാവശ്ശേരിയില്‍
Next post ഇൻകാസ് അൽ അയൻ അനുമോദിച്ചു