November 2, 2024

കാട്ടുപോത്തിറങ്ങി ജനങ്ങൾ പരിഭ്രാന്തിയിൽ. വനം വകുപ്പും നാട്ടുകാരും പോത്തിനെ തുരത്തി വിടാനുള്ള ശ്രമം തുടരുന്നു

Share Now

ആര്യനാട്:ആര്യനാട് ഈഞ്ചപുരിയിൽ മൈലമൂട്ടിൽ നിലയുറപ്പിച്ച കാട്ടുപോത്തു പരിഭ്രാന്തി പരതി. വനം വകുപ്പും നാട്ടുകാരും പഞ്ചായത്തു അംഗങ്ങളും ഉൾപ്പടെ കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് തുരത്തി വിടാനുള്ള ശ്രമം തുടർന്ന് വരികയായണ് . കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു കാട്ടുപോത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു റബ്ബർ ടാപ്പിങ്ങിനു ഉൾപ്പടെ പോകുന്ന തൊഴിലാളികൾ ഇതുകാരണം ഭീതിയിലായിരുന്നു.വനാതിർത്തിയും ജനവാസകേന്ദ്രവുമായ പാറമുകളിൽ ആണ് കാട്ടുപോത്തുള്ളത്.വീടുകൾ ഉള്ള ഭാഗത്തേക്ക് കാട്ടുപോത്തു വരാതിരിക്കാനുള്ള ശ്രമമാണ് പരുത്തിപ്പള്ളി ആർ ഓ ഷാജിയുടെ നേതൃത്വത്തിൽ ആർ ആർ ടി സംഘം നടത്തുന്നത്.

പൊതുജനത്തിന് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത മുന്നറിയിപ്പ് പഞ്ചായത്ത് വാഹനത്തിൽ നടത്തി വരികയാണ്.ആര്യാനാട് എസ് ഐ യുടെ നേതൃത്വത്തിൽ ആയിരുന്നു ജാഗ്രത മുന്നറിയിപ്പ് നടത്തിയത് രാത്രി ആയതിനാൽ പ്രതികൂല സാഹചര്യത്തിൽ ഇപ്പോൾ തുരത്തി വിടുക മാത്രമേ സാധിക്കുള്ളു എന്ന് വനം വകുപ്പ് പറയുന്നു.നിരന്തരമായ കാട്ടുപോത്തിന്റെ സാനിധ്യം ജനങ്ങളിൽ ഭീതിയുണ്ട്.ഇവ ജനവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണം എന്ന് വാർഡ് അംഗം ഈഞ്ചപുരി രാജേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട് ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിലായി
Next post ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി