November 2, 2024

കാട്ടാക്കടയിൽ ട്രാഫിക്ക് അപാകതകൾക്ക് പരിഹാരം; ഐ ജി ഉൾപ്പടെ സന്ദർശനം നടത്തി

Share Now


കാട്ടാക്കട

കാട്ടാക്കടയിൽ ഗതാഗത കുരുക്ക്  നിയന്ത്രിക്കാൻ ട്രാഫിക്ക് സിഗ്നൽ ക്രമീകരണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്താൻ ട്രാഫിക്ക് ഐ ജി ഗോകുലത്തു  ലക്ഷ്മണ,ഐ ജി സൗത്ത് ട്രാഫിക്ക് കൃഷ്ണകുമാർ, അഡിഷണൽ റൂറൽ എസ് പി ബിജു മോൻ, നാര്കോട്ടിക്ക് ഡി വൈ എസ് പി  ദിൻരാജ് ,കാട്ടാക്കട ഡി വൈ എസ് പി പ്രശാന്ത്എന്നിവരുടെ നേതൃത്വത്തിൽ നാട്പാക്ക്  കെൽട്രോൺ ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.

കാട്ടാക്കട ജങ്ങ്ഷൻ, തിരുവനന്തപുരം നെയ്യാറ്റിൻകര റോഡ് ചേരുന്ന ചപ്പാത്തു ,പൂവച്ചൽ ജങ്ങ്ഷൻ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി പ്രശ്നങ്ങൾ ചർച്ച ചെയ്തു.കാട്ടാക്കട പ്രദേശത്തെ  സിഗ്നൽ സമയക്രമം ഉൾപ്പടെ തകരാറിൽ എന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു.നെയ്യാറ്റിൻകര തിരുവനന്തപുരം റോഡ് ചേരുന്നിടത്തു  വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകാൻ തിരിയുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും അപകട സാധ്യതയും  പരിഹരിക്കാൻ വേണ്ട  നിർദേശങ്ങളും സന്ദർശനത്തെ തുടർന്ന് ഉണ്ടായി. ഇവിടെ പഞ്ചായത്തു കെട്ടിടത്തോട് ചേർന്ന റോഡിൻറെ ശോച്യാവസ്ഥ പരിഹരിച്ചു ടാർ ചെയ്യുന്നതിനുള്ള നിർദേശം മുന്നോട്ടു വന്നിട്ടുണ്ട്.   

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള കൊണ്ഗ്രെസ്സ് പിറന്നപോലെ മരിക്കും എന്ന് പറഞ്ഞവരുടെ പാർട്ടി ഇന്ന് മെലിഞ്ഞു ഇല്ലാതാകുന്നു .പ്രമോദ് നാരായണൻ എം എൽ എ
Next post മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രധാന കാണിക്ക കുടം കവർന്നു