വിഭാഗീയതയില്ലാത്ത പ്രവർത്തനം സർക്കാർ നടപ്പിലാക്കും വി ശിവൻകുട്ടി
അനുഭവ സമ്പത്തുള്ള ജനപ്രതി നിധിയിലൂടെ അരുവിക്കരയുടെ മുഖച്ഛായ മാറും
ആര്യനാട്:അനുഭവസമ്പത്തുള്ള ജനപ്രതിനിധിയെയായാണ് അരുവിക്കരയ്ക്കു ലഭിച്ചിരിക്കുന്നത്. മുപ്പതു കൊല്ലത്തിനു ശേഷം അരുവിക്കരയിൽ ഇടതു മുന്നണിയുടെ വിജയം ഇവിടുത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിച്ചതാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റി യൂണിയൻ കൗണ്സിലറായും ഒക്കെ പ്രവീണ്യം തെളിയിച്ച ജനപ്രതിനിധി എന്നത് അദ്ദേഹത്തിലുള്ള വിശ്വാസം വർധിക്കുന്നു. പൊതുജന വിശ്വാസം കണക്കിലെടുത്തു വിഭാഗയീതയില്ലാത്ത വികസനത്തിന് ചുക്കാൻ പിടിച്ചു അരുവിക്കരയുടെ മുഖച്ഛായ മാറ്റാൻ അരുവിക്കര എം എൽ എ ആയ ജി സ്റ്റീഫന് സാധിക്കും. എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ആര്യനാട് അരുവിക്കരയിൽ എം എൽ എ അഡ്വ. ജി സ്റ്റീഫന്റെ പുതിയ ഓഫീസ് ദദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രത്യേകംപരിഗണന നൽകേണ്ട മണ്ഡലമാണ് അരുവിക്കര. വ്യത്യസ്തമായ ഭൂപ്രകൃതിയും,നാനാ ജാതിമതസ്ഥരുമുള്ള ഇവിടെ പുതിയ പദ്ധതികളും, മുടങ്ങിക്കിടന്നതും നടക്കാതെ പോയതുമായ എല്ലാ പ്രവർത്തനങ്ങളും സാധ്യമാക്കാൻ ജി സ്റ്റീഫന് കഴിയും അതിനു വേണ്ടി കേന്ദ്രീകൃത പ്രവർത്തനം കാര്യക്ഷമമാക്കാൻ ആര്യനാടുള്ള എം എൽ എയുടെ ഓഫീസിലൂടെ സാധ്യമാകും എന്നും ശിവൻകുട്ടി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ്‌കുമാർ,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ,സുനിത , ബ്ലോക്ക് അംഗം എം .മിനി,മണ്ഡലം സെക്രട്ടറി സുനികുമാർ,സി പി ഐ എം വിളപ്പിൽ ഏരിയ സെക്രട്ടറി സുകുമാരൻ ,ആര്യനാട് പഞ്ചായത്ത് പ്രസിഡണ്ട് വിജുമോഹൻ,പൂവച്ചൽ പഞ്ചായത്തു പ്രസിഡണ്ട് സനൽകുമാർ,ഘടക കക്ഷി നേതാക്കൾ,പഞ്ചായത്ത് അംഗങ്ങൾ,പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.
എം എൽ എ ഓഫീസ് നമ്പർ – 0472- 2852128