November 9, 2024

ആരാധനാലയങ്ങളിലെ മോഷണം ഒന്നാം പ്രതിയുടെ സഹോദരനും പിടിയിൽ

Share Now

കാട്ടാക്കട:കാട്ടാക്കട ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു  നടത്തിയ കവർച്ചയിൽ ഒന്നാം പ്രതിയുടെ സഹോദരനും പിടിയിൽ .കട്ടക്കോട്  ,മലപ്പനംകോട് ,അമൽ ഭവനിൽ അമൽരാജ് 19 നെയാണ്  ഈയാളുടെ വീടിനു സമീപത്തു നിന്നും കാട്ടാക്കട പോലീസ്  പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ടു നാല് പ്രതികൾ എന്നാണ് പോലീസ് പറയുന്നത്.ഇവരിൽ ഇപ്പോൾ പിടിയിലായ അമൽ രാജിന്റെ സഹോദരനും ഒന്നാം പ്രതിയുമായ  രാജ്‌കുമാർ  21 നെ   ആഴ്ചകൾക്ക് മുൻപ് പോലീസ് പിടികൂടിയിരുന്നു.


ഇക്കഴിഞ്ഞ മെയ് 25 നു  കാട്ടാക്കട  ആമച്ചലില്‍ അമലോത് ഭവ മാതാ  ദേവാലയത്തിലും   കട്ടക്കോട് സെന്‍റ് അന്‍റണീസ് ദേവാലയത്തിലും, കട്ടക്കോട് ജംഗ്ഷനിലെ  സെന്റ് ആന്റണീസ് കുരിശടിയിലും ചാത്തിയോട്  വേളങ്കണ്ണിമാതാ കുരിശടിയിലും,ആണ് മാരകായുധങ്ങളുമായി എത്തിയ സംഘം കവർച്ച നടത്തിയത്.പള്ളികളിൽ നിന്നും വീഞ്ഞ് ,കാണിക്ക,    തിരുസ്വരൂപത്തിലെ നോട്ടുമാലയും  ഉൾപ്പെടെയാണ് സംഘംകൊണ്ടുപോയത്.  അന്നേ  ദിവസം  മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു.മറ്റൊരു സംഘമാണ് ഇതിനു പിന്നിൽ എന്നാണ് പോലീസിന്റെ നിഗമനം.  


സി സി ടി വി ദൃശ്യങ്ങളും   വിരലടയാളങ്ങളും  പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.നേരത്തെ പിടിയിലായ രാജ് കുമാർ കൊലപാതക ശ്രമത്തിനും കഞ്ചാവ് ഉപയോഗിച്ചതിനും ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്.അമൽ രാജിന്റെ പേരിൽ കേസുകൾ ഉണ്ടോ എന്നത് പോലീസ് പരിശോധിച്ച് വരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കാട്ടാക്കട പോലീസ് പറഞ്ഞു . കാട്ടാക്കട ഡി വൈ എസ് പി പ്രശാന്ത് ,ഇൻസ്‌പെക്ടർ ഓഫ് പോലീസ് കിരൺ ആർ വി ,സബ് ഇൻസ്‌പെക്ടർ ആന്റണി ,  ഗ്രേഡ് എസ് ഐ ഹെൻഡേഴ്സൻ ,  സി പി ഓ ജയപ്രകാശ്,  എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദാറുൽ ഫലാഹിൽ ഹാജി അബ്ദുൽ സലാം സാഹിബ് (പട്ടണം സാഹിബ്) അന്തരിച്ചു
Next post കണ്ടംതിട്ട, പെട്ടിപ്പാറ, നെട്ടയം, അമ്മച്ചിപ്ലാവ് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ