November 2, 2024

ആനകളും പാപ്പാന്മാരും ക്വാറണ്ടൈനിൽ ; ആനപുനരധിവാസ കേന്ദ്രത്തിൽ സന്ദർശക വിലക്ക്.

Share Now


 ഹെർപിസ്  വയറസ്  ബാധയേറ്റ്‌  ആനകൾ ഇത്രയും നാൾ പ്രതിരോധിച്ചത് ഇത് ആദ്യ സംഭവം  

 കോട്ടൂർ

കോട്ടൂർ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിൽ  ആനകളും പാപ്പാന്മാരും ഒക്കെ പ്രത്യേക നിരീക്ഷണത്തിൽ ആയതിനാൽ സന്ദർശകർക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തി. ആനകളെ ഗുരുതരമായി ബാധിക്കുന്ന ഈ ഈ എച് വി  എലിഫന്റ് എൻഡോതെലിയോട്രോപിക്  ഹെർപ്പസ് വയർലെസ് ബാധ ഏറ്റു  ശ്രീക്കുട്ടി, അർജുൻ എന്നീ  ആനകുട്ടികൾ ചരിഞ്ഞിരുന്നു.ആനകുട്ടികൾക്കു പകരുന്ന ഈ പ്രത്യേക വയറസ് ആന   പുനരധിവാസ കേന്ദ്രത്തിലെ  ആനകുട്ടികളായ കണ്ണൻ , പൊടിച്ചി, ആമിന  എന്നീ  ആനകുട്ടികളെ കൂടെ ബാധിച്ചിരുന്നു.വയറസ്  ബാധ ഏറ്റാൽ 72  മണിക്കൂർ പരമാവധിയാണ് ആനകൾ ജീവിച്ചിരിക്കുക.

ശ്രീക്കുട്ടി,അർജുൻ എന്നീ  ആനകുട്ടികൾ   വയറസ് ബാധിച്ചു മരണത്തിനു കീഴടങ്ങിയെങ്കിലും  കണ്ണനും, പൊടിച്ചിയും,ആമിനയും  വയറസ് ബാധയിൽ നിന്നും മോചിതരായി നിരീക്ഷണത്തിൽ തന്നെയാണ്.ഇവരിൽ കണ്ണൻ അതീവ   ഗുരുതര അവസ്ഥയിൽ നിന്നും കാരകേറിയതു തന്നെ ഹെർപിസ്  ബാധയിൽ ചരിത്രമാണ്.കുട്ടിയാനകളെ മാത്രം ബാധിക്കുന്ന വയറിസിനെ പ്രതിരോധിച്ചു ആനകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റാൻ റിട്ട വെറ്റിനറി ഡോക്ടർ ഈശ്വർ, ഡോക്ടർ അരുൺ സക്കറിയ,ഷിജു,ശ്യാം,തുടങ്ങിയവരുടെ നേതൃത്വത്തിൽ അതി തീവ്ര പരിശ്രമമാണ് നടന്നു വരുന്നത്. ഇരുപത്തിനാലു മണിക്കൂറുംഇവരുടെ മേൽനോട്ടത്തിൽ ആണ് പരിചരണം. ശുചീകരണവും മരുന്ന് സേവയും എല്ലാം കൃത്യമായി നൽകിയാണ് ഇപ്പോൾ ആനകുട്ടികളെ പരിപാലിക്കുന്നത്.ഇതിന്റെ ഭാഗമായി ഓരോ ആനകൾക്കും രണ്ടു പാപ്പാന്മാർ എന്ന നിലക്ക് പ്രത്യേകമായി പാർപ്പിച്ചു നിരീക്ഷണം നടത്തി വരുന്നത് .

ഒരു ആനയെ പരിചരിക്കുന്ന പാപ്പാന്മാരെ  മറ്റു ആനകളുമായി ഇടപഴകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ഇവർക്ക് വേണ്ട സൗകര്യം ഒരുക്കാൻ മറ്റു ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.ഇത്തരത്തിൽ വയറസ്  ബാധയെ  പ്രതിരോധിച്ചു കീഴ്‌പ്പെടുത്താൻ ഉള്ള ശ്രമമാണ് നടക്കുന്നത്.മനുഷ്യർക്ക് വയറസ്  ബാധ ഏൽക്കില്ല എങ്കിലും ഇവർ വാഹകർ ആകാം എന്ന കാരണമുണ്ട്. ഈ അവസരത്തിൽ സന്ദർശകരെ അനുവദിച്ചാൽ ചികിത്സയെ ബാധിക്കുമെന്നതും ഇവിടേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ   തത്സ്ഥിതി  തുടരുമെന്ന്  ഡെപ്യൂട്ടി വാർഡൻ എ ബി പി റേഞ്ച് ( അധിക ചുമതല)  സി കെ സുധീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഗസ്ത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം;മുഖ്യമന്ത്രി
Next post ട്രൈബല്‍ വില്ലേജുകളില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍