November 2, 2024

“ക്വിറ്റ് ഇന്ത്യ ദിനത്തിൽ “എ .ഐ .ടി .യു. സി പ്രതിഷേധ ധർണ്ണ

Share Now

എ. ഐ .ടി .യു സി ,ദേശീയ പ്രക്ഷോഭത്തിൻ്റ ഭാഗമായി “ആഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യ ദിനത്തിൽ” അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്രസർക്കാർ ഭരണഘടനാവിരുദ്ധമായ തൊഴിലാളി ദ്രോഹ നിയമങ്ങൾ പിൻവലിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി നിയമം പിൻവലിക്കുക, പെട്രോൾ ഡീസൽ വില വർധനവ് പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആര്യനാട് ഗാന്ധി പാർക്കിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.ഐ, അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം. എസ്. റഷീദ് ഉദ്ഘാടനം ചെയ്തു.

പുറി ത്തിപ്പാറ സജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ, കിഴ്പാലൂർ രാമചന്ദ്രൻ, ഇറവുർ പ്രവീൺ , വിനോദ് കടയറ , ഈഞ്ചപ്പൂരി അനി ,കെ. വിജയകുമാർ, കെ. മഹേശ്വരൻ, പ്രസന്നകുമാരി, അബൂസലി , കൊണ്ണിയൂർ സലീം , ഷൈജു എലിയാവൂർ , പൊട്ടൻ ചിറ മോഹനൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശി അന്തരിച്ചു
Next post ഗ്രന്ഥശാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു