November 3, 2024

പൊന്മുടി ഇക്കോ-ടൂറിസം തിങ്കളാഴ്ച മുതൽ തുറന്നു; ഇതാണ് നിബന്ധനകൾ

Share Now


പൊന്മുടി :കോവിഡ്മൂലം അടച്ചിട്ടിരുന്ന കേരള വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള പൊന്മുടി ഇക്കോ-ടൂറിസം തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്ക് വിധേയമായി സഞ്ചാരികളെ പൊന്മുടിയിൽ പ്രവേശന അനുവാദം നല്കും. സഞ്ചാരികൾക്ക് ബാധകമാകുന്ന നിയന്ത്രണങ്ങൾ ഇങ്ങനെയാണ്.

1) 72 മണിക്കൂറിനകം എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
2) കോവിഡ് വാക്സിൻ ഒന്ന് / രണ്ട് ഡോസുകൾ എടുത്തതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
3) കോവിഡ് ബാധിച്ച് നെഗറ്റീവ് ആയതിന്റെ മൂന്ന് മാസത്തിനകമുള്ള രേഖ.
4) 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 10 വയസിന് താഴെയുള്ളവർക്കും പ്രവേശനമില്ല.
5) ഹാൻഡ് സാനിറ്റെ സർ, ഫെയ്സ് മാസ്ക്ക് എന്നിവ സ്വന്തമായി കരുതണം.
6) ടൂറിസം മേഖലയിൽ സാമൂഹ്യ അകലം പാലിക്കണം.
7) സ്വന്തമായി കൊണ്ടുവരുന്ന ഭക്ഷണം മാത്രം കഴിക്കണം. വഴിയോരങ്ങളിൽ നിന്നും ഭക്ഷണങ്ങ വാങ്ങരുത്.
8) രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ മാത്രമേ പ്രവേശനം അനുവദിക്കൂ.
ജനബാഹുല്യമുണ്ടായാലോ കാലാവസ്ഥ മാറ്റമുണ്ടായാലോ ഏത് സമയവും പൊന്മുടി ഇക്കോ-ടൂറിസം അടച്ചിടുന്നതായിരിക്കും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം നിലനിർത്തിയാണ് മേൽ നിയന്ത്രണങ്ങൾ എന്ന് പൊന്മുടി വനംസംരക്ഷണ സമിതി & സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പൊന്മുടി ഇക്കോ-ടൂറിസം സെക്രട്ടറി അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post പഴയറോഡ് പുണർതം വീട്ടിൽശ്യാമളാദേവി (76 ) നിര്യാതയായി.
Next post പച്ചക്കറി കടയുടെ മുന്നിൽ നിന്നും സ്‌കൂട്ടർ മോഷണം സി സി റ്റി വിയിൽ