November 9, 2024

മദ്യലഹരിയില്‍ രോഗി ആബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു ആംബുലന്‍സ് മറിഞ്ഞുഅപകടം

Share Now


ഡ്രൈവർക്ക് കഴുത്തിന് പരിക്ക്

മാറനല്ലൂര്‍: മദ്യലഹരിയിലായിരുന്ന രോഗി ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ  ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിഞ്ഞു.ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടി ചീനിവിള  അണപ്പാടിന് സമീപമാണ് സംഭവം. ഒരു  അപകടത്തില്‍ കാലിന് പരിക്കേറ്റ യുവാവ് കുഴിവിളയിലെ വീടിലേയ്ക്ക് പോകുന്നതിനുവേണ്ടിയാണ് മലയില്‍കീഴ് താലൂക്ക് ആശുപത്രി വളപ്പില്‍ നിന്ന് ഒറ്റയ്ക്ക് ആബുലന്‍സില്‍ കയറിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നവെന്ന് ആബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ആശുപത്രിയിൽ മെഡിക്കൽ പരിശോധന ഉൾപ്പടെ എതിർത്ത യുവാവ് ഇവിടെ പരാക്രമം കാട്ടി  ഒടുവിൽ ഒപ്പമുണ്ടായിരുന്നവർ ഇയാളെ ഉപേക്ഷിച്ചു പോയി എന്നു പറയുന്നു .

ആംബുലൻസിൽ വീട്ടിലേക്ക്  കൊണ്ട് പോകുന്നതിനിടെ സംസാരിച്ചിരുന്ന യുവാവ്  അണപ്പാടിന് സമീപമെത്തിയപ്പോള്‍   ബഹളം വച്ച്  ഡ്രൈവറുടെ കഴുത്തിന് പിടിക്കുകയും ഇതോടെ  നിയന്ത്രണം തെറ്റിയ  ആബുലസന്‍സ് സമീപത്തെ പുരയിടത്തിലെ താഴ്ചയിലേക്ക് പതിച്ചു.  വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടമൊന്നു മുണ്ടായില്ല. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഡ്രൈവറെ രക്ഷപ്പെടുത്തി   ആബുലന്‍സ്   കുഴിയിൽ നിന്നും കരക്കെത്തിച്ചു. പരിക്കുപറ്റി ആബുലന്‍സിലുണ്ടായിരുന്ന രോഗി ഇതിനിടെ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.

മാറനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി രോഗിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നു. ആംബുലൻസ് ഉടമ  സ്ഥലത്തെത്തി  നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ചു ആംബുലൻസ്  പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു.ഡ്രൈവർ അമൽ മണിയറവിള  താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനതാ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും
Next post പാതയോര പരിപാലനം റോഡ് സുരക്ഷാ മുൻകരുതലുമായി റാഫ്