November 8, 2024

പഞ്ചായത്തുതല ഓണക്കിറ്റ് വിതരണം നടന്നു

Share Now

പൂവച്ചൽ പഞ്ചായത്ത് തല ഓണക്കിറ്റു വിതരണം കാട്ടാക്കട മാർക്കെറ്റ് റോഡ് എ ആർ ഡി 48 ൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി സനൽകുമാർ ഉപഭോക്താക്കളായ കൃഷ്ണമ്മ, തങ്കപ്പൻ എന്നിവർക്ക് നൽകി ഉദ്‌ഘാടനം ചെയ്തു.

പതിനാറു ഇനങ്ങൾ അടങ്ങിയ കിറ്റ് ആണ് ഇത്തവണ റേഷൻ കടകൾ വഴി വിതരണം നടത്തുന്നത്.തിങ്കളാഴ്ച എ വൈ വൈ കാർഡുകൾക്കുള്ള വിതരണമാണ് നടക്കുന്നത്.

പി എച് എച് കാർഡുകൾക്കുള്ള വിതരണം 4 നും,9 മുതൽ സബ്‌സിഡി കർഡുകൾക്കും 13 മുതൽ എൻ പി എൻ എസ് കാർഡുകൾക്കുള്ള വിതരണവും നടക്കും.റേഷനിങ് ഇൻസ്‌പെക്ടർ രമ്യ ആർ നായർ,മാവേലിസ്റ്റോർ മാനേജർ ഷീബ,എസ് ബിജുമോൻ,ഹുസൈൻ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ മോദി അധ്യക്ഷ പദവി വഹിക്കും
Next post എം ഡി എം എ യുമായി യുവാക്കൾ പിടിയിലായി. അന്വേഷണം സിനിമ സീരിയൽ മേഖലയിലേക്കും