November 3, 2024

കെ . എം. ബഷീറിന്റെ മരണത്തിനു ഉത്തരവാദികളെ സംരക്ഷണം നൽകുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം . ജാസിം കണ്ടൽ

Share Now

സിറാജ് പത്രം റിപ്പോർട്ടർ കെ. എം. ബഷീറിന്റെ മരണം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രതിക്ക് ആരോഗ്യ വകുപ്പിൽ ഉന്നത സ്ഥാനം നൽകികൊണ്ട് കേസ് തേയ്ച്ചുമായ്ച്ചു കളയാൻ എല്ലാ സൗകര്യവും ഒരുക്കി കൊടുത്ത സർക്കാർ നടപടി ജനാധിപത്യ മര്യാദയും മനുഷ്യത്വവും നശിച്ച സർക്കാരിന്റെ കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജാസിം കണ്ടൽ അഭിപ്രായപെട്ടു. ഇത്തരം കൊലയാളിക്ക് എല്ലാവിധ സഹായവും ചെയ്തു കേസിൽ നിന്ന് രക്ഷപെടാനുള്ള അവസരം ഒരുക്കിയ പോലിസ് അധികാരികൾക്കും അതിന് എല്ലാ ഒത്താശയും ചെയ്ത് കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ച ഏവരുടെയും നടപടികൾ തികഞ്ഞ മനുഷ്യാവകാശ ലംഘനം ആണെന്നും ഇത്തരം രീതികൾ ഒരിക്കലും അംഗീകരിക്കാൻ പൊതു സമൂഹത്തിന് കഴിയില്ല,ഈ കേസിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പോലീസിനെയും ഇതിന് എല്ലാ ഒത്താശകളും ചെയ്ത വ്യക്തികളുടെ പേരിലും നിയമ നടപടി സ്വീകരിക്കാൻ കേരള സർക്കാരും അധികാരികളും തയ്യാർ ആകണമെന്നും പ്രതിയെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു കൊണ്ട് കേസ് അന്യഷണം മുന്നോട്ടു നീക്കാൻ സർക്കാർ അധികാരികൾ തയ്യാർ ആകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് തയ്യാർ ആയില്ല എങ്കിൽ നിയമത്തിന്റെ ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്ക് നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് നീതി ന്യായ പീഠത്തെ സമീപിക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെഎസ്ആർടിസി റിട്ട. ചാർജ് മാൻ കെ.കുമാരവേലു ആശാരി (80) അന്തരിച്ചു.
Next post ഇന്ത്യയ്ക്ക് വേണ്ടി നീരജ് ചോപ്രയുടെ സുവർണ്ണ നേട്ടം