November 3, 2024

ആഘോഷമല്ല ആശംസകൾ ആണ് ആവശ്യം;ലഘു ലേഖ പ്രകാശനം നിർമാതാവ് ബാദുഷ നിർവഹിച്ചു

Share Now


മഹാമാരിയെ ചെറുക്കൻ ഒരുമനസോടെ പ്രവർത്തിക്കണം

വിളപ്പിൽശാല:മഹാമാരിയുടെ കാലത്ത്  ഓണം ആഘോഷമില്ലാതെ   ആശംസകളാണ് ഈ അവസരത്തിൽ  വേണ്ടതെന്നും മൂന്നാം തരംഗം നാം കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുദ്രവാക്യവുമായി കൃപ ചാരിറ്റിസ് ലഘു പുറത്തിറക്കി. വിളപ്പിൽശാല പ്രസ് സെൻ്ററിൽ നടന്ന ചടങ്ങിൽ ലഘു ലേഖ പ്രകാശനം   ചലച്ചിത്ര നിർമ്മാതാവ്  എൻ എം ബാദുഷ  നിർവഹിച്ചു. മഹാമാരിയെ എങ്ങനെ ചെറുക്കാമെന്ന ലഘുലേഖയിൽ ആരോഗ്യ  പ്രവർത്തകർക്കൊപ്പം ചലച്ചിത്ര പ്രവർത്തകരും  തങ്ങളുടേതായ  അഭിപ്രായങ്ങൾ  രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരായ ഷാലു പേയാട്, ഗീസ് പീറ്റർ, ആഷിക്ക് മുഹമ്മദ്, ഹാനവാസ് തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രൈബല്‍ വില്ലേജുകളില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍
Next post റിട്ട: അദ്ധ്യാപിക വാസന്തി ദേവി (81) നിര്യാതയായി.