November 9, 2024

അനധികൃത മദ്യ വിൽപ്പന ; ഓണം സ്പെഷ്യൽ സ്പെഷ്യൽ ഡ്രൈവ് 10.5 ലിറ്റർ വിദേശമദ്യം പിടികൂടി

Share Now

ആര്യനാട്:ഓണം പ്രമാണിച്ചു അനധികൃത മദ്യ വിൽപ്പന എക്സൈസ് പിടികൂടി.എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്യനാട് റേഞ്ച് ഇൻസ്‌പെക്ടറും സംഘവും പൂവച്ചൽ ആലമുക്ക് കോവിൽവിള ചന്ദ്രന്റെ വീട്ടിലും പരിസരത്തുമായി നടത്തിയ പരിശോധനയിൽ 10.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തി.അരലിറ്റർ വീതമുള്ള ഇരുപത്തി ഒന്ന് കുപ്പി വിദേശ മദ്യമാണ് കണ്ടെത്തിയത്.ഇയാൾക്കെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം എക്സൈസ് കേസെടുത്തതായി ഇൻസ്‌പെക്ടർ ആദർശ് പറഞ്ഞു.

കണ്ടെടുത്ത മദ്യം ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. .പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് പി.ആർ,ഗ്രേഡ് പി.ഒ വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിൻരാജ്.കെ.എസ്,ശ്രീകുമാർ. ജി.വി, സൂരജ്.എസ്.എസ്,ബ്ലെസ്സൻ സത്യൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ.കെ.എം,ഡ്രൈവർ രതീഷ് എന്നിവർ ഉണ്ടായിരുന്നു.ചേർന്നാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാതയോര പരിപാലനം റോഡ് സുരക്ഷാ മുൻകരുതലുമായി റാഫ്
Next post ആംബുലൻസ് കഴുത്തിനു പിടിച്ചു ആക്രമിച്ച പ്രതിയെ പിടികൂടി